ഉദുമ: കാസർകോട് ജില്ലയിൽ യുവതിയെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കാപ്പിൽ കോടി റോഡിലെ മുഹമ്മദലിയുടേയും സുബൈദയുടെയും മകൾ വി.എസ്. തഫ്സീന(27)യാണ് മരിച്ചനിലയിൽ കാണപ്പെട്ടത്. രണ്ടു മാസം മുമ്പാണ് തഫ്സീനയുടെ വിവാഹം കഴിഞ്ഞത്.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
ബുധനാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് കാപ്പിൽ പുഴയില്‍ വീണുകിടക്കുന്ന നിലയില്‍ യുവതിയെ നാട്ടുകാർ കണ്ടെത്തിയത്. ഉടന്‍തന്നെ കാസര്‍കോട്ടെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
കഴിഞ്ഞ നവംബറില്‍ വിവാഹിതയായ യുവതി കുറച്ചുനാളായി സ്വന്തം വീട്ടിലായിരുന്നു. മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ബേക്കല്‍ പോലീസ് കേസ് എടുത്തിട്ടുണ്ട്. സഹോദരങ്ങൾ: തൻസീർ, മുഹാദ്, താഹിറ, തസ് രിയ , തസ് ലിയ
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)