Kerala

പാർശ്വ വൽക്കരിക്കപ്പെട്ട ബാല്യങ്ങളെ ചേർത്ത് നിർത്തി അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് കൈപ്പൻപ്ലാക്കൽ എബ്രഹാം അച്ചൻ :”മായ രാഹുൽ

പാലാ :പാർശ്വ വൽക്കരിക്കപ്പെട്ട അനാഥ ബാല്യങ്ങളെ പൊതു സമൂഹത്തോട് ചേർത്ത് നിർത്തി  അവർക്ക് ഭക്ഷണവും വിദ്യാഭ്യാസവും നൽകി പൊതു സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവന്ന് സുവിശേഷത്തിന്റെ അന്തസത്ത കാത്ത യോഗീവര്യനാണ് അബ്രാഹം കൈപ്പൻപ്ലാക്കൽ  അച്ചൻ  എന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്‌സൺ മായ രാഹുൽ അഭിപ്രായപ്പെട്ടു .

സ്നേഹഗിരി സ്ഥാപനങ്ങളിലെ മക്കളുടെ സ്നേഹസംഗമം പാലാ ദൈവദാൻ സെന്ററിൽ ഉദ്‌ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മായാ രാഹുൽ.സുവിശേഷത്തിൽ രേഖപ്പെടുത്തിയ നല്ല സമരിയക്കാരന്റെ പിന്തുടർച്ചയായി സമൂഹത്തിനു സ്വാന്ത്വനം പകർന്ന കൈപ്പൻ പ്ലാക്കലച്ചന്റെ സ്വാന്തന സന്ദേശം ഇന്നും തലമുറ കൈമാറി സ്നേഹ ഗിരി മിഷനറി സിസ്റ്റേഴ്സ് മുന്നോട്ട് കൊണ്ട് പോകുന്നു എന്നത് സമൂഹത്തോതിനു നൽകുന്ന വലിയൊരു പരസ്നേഹത്തിന്റെ സന്ദേശമാണ് എന്നും ചെയർപേഴ്‌സൺ മായ രാഹുൽ കൂട്ടിച്ചേർത്തു.

മോൺസിഞ്ഞോർ ഫാദർ സെബാസ്റ്യൻ വേത്താനത്ത് മുഖ്യ പ്രഭാഷണം നടത്തി .ളാലം പള്ളി വികാരി ഫാദർ ജോസഫ് തടത്തിൽ അനുഗ്രഹ പ്രഭാഷണം നടത്തി .കെയർഹോം പാലാ രൂപതാ ഡയറക്ടർ ഫാദർ ജോർജ് നെല്ലിക്കുന്ന് ചെരുവിൽ പുരയിടം ആശംസ അർപ്പിച്ചു .കൗൺസിലർ ടോണി തൈപ്പറമ്പിൽ ;ബിനോയി ജോസഫ് വലിയ മുറത്താങ്കൽ   ;സിസ്റ്റർ ലിനി ;സിസ്റ്റർ ദിവ്യ ;സിസ്റ്റർ റാണി ടോം ;സിസ്റ്റർ സാൽവിൻ എന്നിവർ പ്രസംഗിച്ചു .

സ്‌നേഹഗിരിയിലെ അന്തേവാസികളുടെ കലാപരിപാടികൾ സദസ്സിനെ കോരിത്തരിപ്പിച്ചു .96 വയസുള്ള മറിയാമ്മ ചേടത്തിയുടെ കലാഭവൻ മാണിയുടെ ചാലക്കുടി ചന്തയ്ക്കു പോവുമ്പോൾ എന്ന ഗാനത്തിനൊപ്പിച്ചുള്ള നൃത്ത ചുവടുകൾ മുക്തകണ്ഠ പ്രശംസ നേടി .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top