Kerala

റെയില്‍ പാതയില്‍ യുവാവിനെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: യുവാവിനെ തീരദേശ റെയിൽപാതയിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ പറവൂരിൽ തീരദേശ റെയിൽ പാതയിലാണ് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. വാടയ്ക്കൽ കറുകപറമ്പിൽ വില്ല്യം – ബിയാട്രിസ് ദമ്പതികളുടെ മകൻ ജിനു ആണ് മരിച്ചത്.

പുന്നപ്ര പൊലീസ് സ്ഥലത്ത് എത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് രാത്രി എട്ടരയോടെയാണ് നാട്ടുകാര്‍ റെയില്‍വെ ട്രാക്കില്‍ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top