Kerala

ഏറ്റവും മികച്ച പ്രധാനമന്ത്രി ഇന്ദിരാഗാന്ധി; എച്ച് സലാം എം എൽ എ

ആലപ്പുഴ: ഇന്ത്യയിലെ പ്രധാനമന്ത്രിമാരിൽ ഏറ്റവും കരുത്തുറ്റ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണെന്ന് എച്ച് സലാം എംഎൽഎ. എല്ലാവരും അംഗീകരിച്ച വ്യക്തിയായിരുന്നെന്നും അവരുടെ പ്രവർത്തികളെല്ലാം ധീരമായിരുന്നുവെന്നും എംഎൽഎ പറഞ്ഞു. മത്രമല്ല ഇതുവരെ കേരളം ഭരിച്ച മന്ത്രിമാരിൽ കെ ആർ ഗൗരിയമ്മയാണ് ശക്തയായ ഭരണാധികാരിയെന്നും എംഎൽഎ കൂട്ടിച്ചേർത്തു. രണ്ടാം പിണറായി സർക്കാരിൻ്റെ വാർഷികവുമായി ബന്ധപ്പെട്ട് നടത്തിയ എൻ്റെ കേരളം പരിപാടിയിലെ സ്ത്രീ ശാക്തീകരണ സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എച്ച് സലാം.

കരുത്തുറ്റ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയല്ലാതെ മറ്റാരുമല്ല. ഇന്ത്യ ഭരിച്ചിരുന്ന ഭരണാധികാരികളുടെ കണക്കെടുത്താൽ ഇന്ദിരാ ഗാന്ധിയായിരുന്നു ഏറ്റവും’ഏറ്റവും മികച്ച പ്രധാന മന്ത്രിയെന്ന് നിസംശയം പറയാം. അവരുടെ പ്രവർത്തികളെല്ലാം ധീരമായിരുന്നു. എല്ലാവരും അത് അംഗീകരിച്ചിട്ടുണ്ട്’, എച്ച് സലാം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top