India

ബസും ട്രക്കും കൂട്ടിയിടിച്ച് അപകടം; ഏഴ് പേർക്ക് ദാരുണാന്ത്യം

അയോധ്യ: ഉത്തർപ്രദേശിലെ അയോധ്യയിൽ ബസും ട്രക്കും കൂട്ടിയിടിച്ച് വാഹനാപകടം. അപകടത്തിൽ ഏഴ് യാത്രക്കാർ മരിച്ചു. നാല്പതോളം പേർക്ക് പരിക്ക്. ഇന്നലെ രാത്രിയായിരുന്നു അപകടം. അയോധ്യയിൽ നിന്ന് വരികയായിരുന്ന സ്വകാര്യ ബസ് അംബേദ്കർ നഗറിലേക്ക് പോകാനായി ഹൈവേയിലൂടെ തിരിയാൻ ശ്രമിക്കുന്നതിനിടെയാണ് അപകടം. എതിരെ വന്ന ട്രക്ക് ബസിലേക്ക് ഇടിച്ച് മറിയുകയായിരുന്നു.

അപകടത്തിൽ പരിക്കേറ്റവരെ ദർശൻ നഗറിലെ ജില്ലാ ആശുപത്രിയിലും ട്രോമാ സെന്ററിലും ചികിത്സയ്ക്കായി പ്രവേശിപ്പിച്ചിരിക്കുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അപകടത്തിൽ ദുഖം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top