Kerala

കോട്ടയം മെഡിക്കൽ കോളേജിൽ തെരുവുനായ ആക്രമണം രൂക്ഷം ,കൂട്ടിരുപ്പുകാരന്റെ ചൊടി കടിച്ചുപറിച്ച് തെരുവുനായ

കോട്ടയം :കോട്ടയം മെഡിക്കൽ കോളേജിൽ തെരുവുനായ ശല്യം രൂക്ഷമാകുന്നു.ഇന്ന് രാവിലെ കൂട്ടിരിക്കാൻ വന്ന ഒരാളുടെ ചൊടിയിലാണ് തെരുവുനായ കടിച്ചത്.ഗൈനക്കോളജി വാർഡിലെ കൂട്ടിരുപ്പുകാരുടെ സ്ഥലത്താണ് തെരുവുനായ ആക്രമണമുണ്ടായത്,കിടന്നുറങ്ങിയ കൂട്ടിരുപ്പുകാരുടെ ഇടയിലേക്ക് തെരുവുനായ വരികയും ചൊടിയിൽ കടിക്കുകയുമാണുണ്ടായത്.

തുടർന്ന് കൂട്ടിരുപ്പുകാർ പട്ടിയെ ഓടിച്ചൊരു മുറിയിൽ കയറ്റി ആശുപത്രി ജീവനക്കാർ അതിനെ പിടി കൂടുകയും ചെയ്തു.ഇന്നലെയും ഒരാളെ പട്ടി കടിച്ചു.എന്നാൽ അധികാരികൾ നിസ്സംഗത പാലിക്കുകയാണ്.പെറ്റ്  കിടക്കുന്നതടക്കം പത്തോളം തെരുവുനായകളാണ് ഇപ്പോൾ മെഡിക്കൽ കോളേജ് ഭാഗത്തുള്ളത്.ഈ തെരുവുനായ്ക്കളിൽ നിന്നും തങ്ങളെ രക്ഷിക്കാൻ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്നാണ് കൂട്ടിരുപ്പുകാർ ആവശ്യപ്പെടുന്നത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top