നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ ആദ്യ ആറ് റൗണ്ട് പൂർത്തിയാകുമ്പോൾ യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്തിന്റെ ലീഡ് നില 5682. വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകൾ എണ്ണി കഴിഞ്ഞു.

വഴിക്കടവ് പഞ്ചായത്ത് പൂർത്തിയാകുമ്പോൾ വോട്ട് ഉയർത്തി ബിജെപി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നേടിയത് 1367 വോട്ടുകൾ ആണെങ്കിൽ ഇത്തവണത്തേത് 1800 ന് അടുത്താണ്.


