രാഷ്‌ട്രീയ കേരളം ഉറ്റുനോക്കുന്ന നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് ഫലം വ്യക്തമാകാൻ ഇനി ഒരേയൊരു മണിക്കൂറിൽ താഴെ ദൂരം. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വലിയതോതില്‍ ഭരണ വിരുദ്ധ തരംഗമുണ്ടാകുമെന്ന് വി.എസ് ജോയ്.

യുഡിഎഫ് വലിയ ഭൂരിപക്ഷമാണ് പ്രതീക്ഷിക്കുന്നത്. പി.വി. അന്‍വര്‍ ഇടതുവോട്ടില്‍ വിള്ളല്‍ വരുത്തുമെന്നും അങ്ങനെയെങ്കില്‍ ആര്യാടന്‍ ഷൗക്കത്തിന്‍റെ ഭൂരിപക്ഷം 20,000 കടക്കുമെന്നും ജോയ് പറഞ്ഞു. എല്ലാ പഞ്ചായത്തിലും ഭൂരിപക്ഷമെന്ന് എ.പി.അനില്‍കുമാറും ആത്മവിശ്വാസം പ്രകടിപ്പിച്ചു.

വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 174667 പേരാണ് പോളിങ്ങ് ബൂത്തിലെത്തി വോട്ട് രേഖപെടുത്തിയത് . പോസ്റ്റൽ വോട്ട് , സർവ്വീസ് വോട്ട് എന്നിവ വഴി 1402 പേർ സമ്മതിദാനാവകാശം രേഖപ്പെടുത്തിയിട്ടുണ്ട്.

