നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ആദ്യ ലീഡ് പിടിച്ച് യുഡിഎഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്. ഷൗക്കത്തിൻ്റെ ലീഡ് 5051 ആയി ഉയർന്നു.

വഴിക്കടവ് പഞ്ചായത്തിൽ സിപിഎം കണക്ക് കൂട്ടിയതിനേക്കാൾ ചുരുങ്ങിയത് 350 വോട്ട് ലീഡ് യുഡിഎഫ് അധികം പിടിച്ചിട്ടുണ്ട്. പക്ഷേ ലീഡ് 1500 ആണെങ്കിലും പേടിക്കാൻ ഇല്ലെന്നതായിരുന്നു തുടക്കം മുതൽ എൽഡിഎഫ് പറഞ്ഞു കൊണ്ടിരുന്നത്.


