ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ ഭീകര ബന്ധമുള്ള രണ്ടു പേർ പിടിയിൽ. സുരക്ഷാ സേനയും സി.ആർ.പി.എഫും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.

പിടിയിലായവരിൽ നിന്ന് രണ്ട് പിസ്റ്റലുകളും നാല് ഗ്രനേഡുകളും അടക്കം ആയുധശേഖരം കണ്ടെടുത്തു. സംഭവത്തിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായും അന്വേഷണം ആരംഭിച്ചതായും ഷോപ്പിയാൻ പൊലീസ് അറിയിച്ചു.


