കണ്ണൂർ: വര്‍ഗീയതയ്ക്കെതിരായ സമരം വിശ്വാസികളെ കൂടി അണിനിരത്തിയാണ് നടത്തേണ്ടതെന്ന് പിണറായി വിജയൻ. മതത്തെയും വർഗീയതയെയും വേർതിരിച്ചു കാണാൻ കഴിയണമെന്നും വിശ്വാസ സമൂഹത്തെ തെറ്റിദ്ധരിപ്പിച്ച് സ്വന്തം പക്ഷത്ത് ചേർക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുവെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു.

സിപിഐഎം സംസ്ഥാന കമ്മിറ്റി അംഗം പി ജയരാജൻ എഴുതിയ ‘സനാതനികളുടെ ഹിന്ദുത്വ വഴികൾ’ എന്ന പുസ്തകത്തിൻ്റെ പ്രകാശനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു പിണറായി വിജയൻ.
മതബോധം അല്ല മതത്തെ കുറിച്ചുള്ള കപടബോധമാണ് വർഗീയത ഉത്പാദിപ്പിക്കുന്നതെന്നും പിണറായി വിജയൻ ചൂണ്ടിക്കാണിച്ചു. ഹിന്ദുമതവും ഹിന്ദുത്വയും വ്യത്യസ്തമാണ്. ചാതുർവർണ്യ വ്യവസ്ഥ പ്രകീർത്തികപെടുകയല്ല തിരസ്കരിക്കപ്പെടുകയാണ് വേണ്ടതെന്നും പിണറായി വിജയൻ പറഞ്ഞു,