തലശ്ശേരി ധർമ്മടത്ത് വീട്ടിൽ നിന്ന് 36 കുപ്പി മാഹി മദ്യം പിടികൂടി. വിൽപ്പനക്കായി എത്തിച്ച മദ്യവുമായാണ് യുവതിയെ എക്സൈസ് സംഘം പിടികൂടിയത്.

ധർമ്മടം അട്ടാര കുന്നിലെ എ. സ്വീറ്റിയാണ് എക്സൈസിൻ്റെ പിടിയിലായത്.

തലശ്ശേരി റേഞ്ച് അസിസ്റ്റൻ്റ് എക്സൈസ് ഇൻസ്പെക്ടർ ദീപക്ക് കെ.എംഉം സംഘവും രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ തലശ്ശേരി ധർമ്മടം ഭാഗത്ത് നടത്തിയ പരിശോധയിൽ ആണ് മദ്യം പിടികൂടിയത്.

