പാലാ :പോണാട് കാവിലമ്മയുടെ അനുഗ്രഹമാണ് എന്റെ കലാ ജീവിതത്തിന്റെ വിജയമെന്ന് ഓട്ടൻ തുള്ളൽ കലാകാരൻ പാലാ കെ ആർ മണി അഭിപ്രായപ്പെട്ടു .അല്ലപ്പാറ സഹൃദയ സമിതി നൽകിയ സ്വീകരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു കെ ആർ മണി.

ഞാനെന്നും പ്രാർത്ഥിക്കുന്ന പോണാട് കാവിലമ്മയുടെ അനുഗ്രഹം മൂലം ഇന്ന് 1500 ഓളം വേദികൾ പങ്കിടാൻ കഴിഞ്ഞിട്ടുണ്ടെന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം വലിയ അനുഗ്രഹമാണ് .ഇടനാട് എൻ എസ് എസ് സ്‌കൂളിലെ അദ്ധ്യാപകരും എന്നെ വളരെയധികം പ്രോത്സാഹിപ്പിച്ചിട്ടുണ്ട് . ഏത് സ്വീകരണം ലഭിച്ചാലും സ്വന്തം നാട്ടിൽ ലഭിക്കുന്ന സ്വീകരണത്തോളം വരില്ലെന്നും കെ ആർ മണി കൂട്ടിച്ചേർത്തു.

സ്വീകരണ യോഗത്തിൽ കരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് അനസ്യാ രാമൻ മണിയെ ഫലകം നൽകി ആദരിച്ചു.വൈസ് പ്രസിഡണ്ട് സാജു വെട്ടത്തേട്ട് പൊന്നാട അണിയിച്ചാണ് ആദരിച്ചത് .പൂവേലിക്കൽ മാമച്ചൻ അധ്യക്ഷം വഹിച്ച യോഗത്തിൽ അനസ്യാ രാമൻ;സാജു വെട്ടത്തേട്ട് ;അഡ്വ എസ് ഹരി ;ജോർജ് പുളിങ്കാട്;ജോസുകുട്ടി പൂവേലി; ജോയി കളരിക്കൽ;ജെയിംസ് ചടനാക്കുഴി;തോമസ് ടി കാപ്പൻ ;ലിജോ ആനിത്തോട്ടം ;അനീഷ് ചൂരനോലിക്കൽ;രാജീവ് ശാന്തികൾ എന്നിവർ പ്രസംഗിച്ചു .

