India

മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചു, നോര്‍വേ പത്രത്തിലെ കാര്‍ട്ടൂണിനെതിരെ വിമര്‍ശനം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പാമ്പാട്ടിയായി ചിത്രീകരിച്ചുകൊണ്ട് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ച് നോര്‍വേയിലെ പത്രം.

മകുടി ഊതുന്ന പാമ്പാട്ടിയായി മോദിയെ ചിത്രീകരിക്കുന്ന കാര്‍ട്ടൂണില്‍, പാമ്പിന്‍ കൂടയില്‍നിന്ന് പാമ്പിനു പകരം പെട്രോള്‍ പമ്പില്‍ ഇന്ധനം നിറയ്ക്കാനുപയോഗിക്കുന്ന പൈപ്പ് ഉയര്‍ന്നുവരുന്നതായാണ് ചിത്രീകരിച്ചിരിക്കുന്നത്.

ആഫ്റ്റന്‍പോസ്റ്റന്‍ എന്ന പത്രത്തില്‍ ഇന്ത്യന്‍ വിദേശനയം സംബന്ധിച്ച് ‘സമര്‍ഥനും അല്‍പ്പം ശല്യക്കാരനുമായ ആള്‍’ എന്ന തലക്കെട്ടില്‍ ഫ്രാങ്ക് റോസ്വികിന്‍ എഴുതിയ ലേഖനത്തോടൊപ്പമാണ് വിവാദ കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top