ബുഡപെസ്റ്റ്: റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന് സമ്മാനിച്ച ബഹുമതികള്‍ തിരിച്ചെടുത്ത് അന്താരാഷ്ട്ര ജൂഡോ ഫെഡറേഷന് (ഐ.ജെ.എഫ്). 2008ല്‍ ബഹുമാനാര്‍ഥം അദ്ദേഹത്തിന് സമ്മാനിച്ച അധ്യക്ഷ പദവിയും അംബാസഡര്‍ എന്ന നിലയിലുള്ള അംഗീകാരവുമാണ് ഐ.ജെ.എഫിന്റെ ആഗോള ഭരണസമിതി പിന്‍വലിച്ചത്.
ലോകരാജ്യങ്ങളെ ആശങ്കയിലാഴ്ത്തി യുക്രെയ്നു നേരെ ആക്രമണം അഴിച്ചുവിട്ട സാഹചര്യത്തിലാണ് നടപടി. ജൂഡോയില്‍ ഏറെ തല്പരനായ പുടിന് 2012ല്‍ ഐ.ജെ.എഫ് എട്ടാമത് ഡാന്‍ പദവി സമ്മാനിച്ചിരുന്നു. റഷ്യയില്‍ ജൂഡോയില്‍ ഈ ഗ്രേഡ് ലഭിക്കുന്ന ആദ്യ വ്യക്തി കൂടിയാണ് 69കാരനായ പുടിന്.