Kerala

എസ് എഫ് ഐ കേരളമെന്ന ഇട്ടാ വട്ടത്തിൽ കിടന്നു കളിക്കുന്നുവെന്ന് എ ഐ വൈ എഫ്

പാലക്കാട്: മറ്റ്  വിദ്യാര്‍ത്ഥി സംഘടനകളെ എസ്‌എഫ്‌ഐ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുന്നില്ലെന്ന രൂക്ഷ വിമര്‍ശനവുമായി എഐഎസ്‌എഫ്. കേരളത്തിലെ ക്യാമ്പസുകളില്‍ എസ്‌എഫ്‌ഐ ഫാസിസ്റ്റ് സ്വഭാവം കാണിക്കുന്നു. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്നാണ് ഇക്കൂട്ടര്‍ വീമ്പടിക്കുന്നതെന്നും എഐഎസ്‌എഫ് സംസ്ഥാന സെക്രട്ടറി ജെ.അരുണ്‍ ബാബു പരിഹസിച്ചു. എഐഎസ്‌എഫ് പാലക്കാട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുന്നതിനിടെയായിരുന്നു വിമര്‍ശനം.

അദ്ദേഹത്തിന്റെ വിമര്‍ശനം ഇങ്ങനെ, ‘കേരളമെന്ന ഇട്ടാവട്ടത്തിലെ 14 ജില്ലകളില്‍ കിടന്ന് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് അഹങ്കരിക്കുന്നവര്‍ ഓര്‍ക്കണം. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും ഘടകങ്ങളുള്ള ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പേര് എഐഎസ്‌എഫ് എന്നാണ്. കേരളത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രസ്ഥാനമെന്ന് മേനി നടിക്കുന്ന ഒരു സംഘടന ഉണ്ടല്ലോ.’

 

‘കേരളത്തിലെ വിദ്യാലയങ്ങളില്‍ തങ്ങളാണ് ഏറ്റവും വലിയ പ്രസ്ഥാനമെന്ന് വീമ്പടിക്കുന്ന നമ്മുടെ സഹോദര വിദ്യാര്‍ത്ഥി പ്രസ്ഥാനം. കേരളത്തിലെ ഏറ്റവും വലിയ സംഘടന അവരാണെന്ന് സമ്മതിക്കാം. എന്നാല്‍ ഇന്ത്യയില്‍ ഒട്ടാകെയുള്ള വിദ്യാലയങ്ങളില്‍ സര്‍വകലാശാലകളില്‍ ഭരണത്തിലുള്ള ഏറ്റവും വലിയ ഇടതുപക്ഷ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിന്റെ പേര് എഐഎസ്‌എഫ് എന്നാണ്’ -അരുണ്‍ബാബു പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top