Kerala

എഐ ക്യാമറകള്‍; ഗതാഗത നിയമലംഘനങ്ങൾ കുറയുന്നതായി റിപ്പോർട്ട്‌

തിരുവനന്തപുരം: സംസ്ഥാനത്ത് എഐ ക്യാമറകള്‍ പ്രവർത്തനമാരംഭിച്ചതോടെ ഗതാഗത നിയമലംഘനങ്ങൾ കുറയുന്നു. ഏപ്രിൽ 20 മുതലാണ്
എഐ ക്യാമറകള്‍ പ്രവർത്തനമാരംഭിച്ചത്. ക്യാമറകൾ മിഴിതുറക്കുന്നതിന് തലേദിവസം 3,97,488 നിയമ ലംഘനങ്ങളാണ് ഉണ്ടായത്. എന്നാൽ 20ാം തീയതി 2,68,380 ആയി നിയമ ലംഘനങ്ങൾ കുറഞ്ഞു. എഐ ക്യാമറകളുടെ വരവോടെ കർശന നടപടികൾ സ്വീകരിക്കുമെന്നും പിഴ ചുമത്തുമെന്നും അറിഞ്ഞതോടെ പലരും നിയമം അനുസരിക്കാൻ നിർബന്ധിതരായി എന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.

എന്നാല്‍ ഒരുമാസത്തേക്ക് പിഴ വേണ്ടെന്നും ബോധവല്‍ക്കരണം മതിയെന്ന് പ്രഖ്യാപിച്ചതോടെ തൊട്ടടുത്ത ദിവസം നിയമ ലംഘനങ്ങള്‍ വീണ്ടും കൂടി. 21ാം തീയതി നിയമം ലംഘിച്ചവരുടെ 2,90,823 ആയാണ് നിയമ ലംഘനങ്ങൾ വർധിച്ചത്. മെയ് 19 വരെ വാണിംഗ് നോട്ടീസ് നൽകുമെന്ന് മന്ത്രി പറഞ്ഞെങ്കിലും അത് വേണോയെന്നന്ന് ഇതുവരെ മോട്ടോര്‍ വാഹന വകുപ്പിൽ ധാരണയില്ല. പ്രതിദിനം ലക്ഷക്കണക്കിന് പേർക്ക് നോട്ടീസ് അയക്കുമ്പോഴുണ്ടാകുന്ന സാമ്പത്തിക ബാധ്യതയാണ് പ്രധാന വെല്ലുവിളി. ഒരു നിയമ ലംഘംനം ക്യാമറയിൽപ്പെട്ടാൽ വാഹന ഉടമയുടെ മൊബൈലിലേക്ക് സന്ദേശമെത്തുകയും തുടർന്ന് നോട്ടീസ് തപാലിൽ വീട്ടിലെത്തിക്കാനുമായിരുന്നു പദ്ധതി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top