കൊച്ചി: കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്ന നടൻ ഇന്നസെന്റിന്റെ ആരോഗ്യനിലയിൽ നേരിയ പുരോഗതി. വെന്റിലേറ്ററിൻറെ സഹായത്തിലാണ് നിലവിൽ അദ്ദേഹം കഴിയുന്നത്.
കഴിഞ്ഞ ദിവസത്തേക്കാളും ശരീരം മരുന്നുകളോട് മെച്ചപ്പെട്ട രീതിയിൽ പ്രതികരിക്കുന്നതായി ആണ് വിവരം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് അദ്ദേഹത്തെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.