Entertainment

വിവാഹ വാർഷിക ദിനത്തിൽ മധുരം പങ്കിട്ട് അജിത്തും ശാലിനിയും

കോളിവുഡിലെ ഏറ്റവും മികച്ച താര ജോഡികളാണ് അജിത് കുമാറും ശാലിനിയും. പ്രണയിച്ച് ഒന്നായ ഇവര്‍ ഒരുമിച്ചുള്ള യാത്ര തുടങ്ങിയിട്ട് 23 വര്‍ഷങ്ങള്‍ പിന്നിടുകയാണ്. തമിഴ് സിനിമാലോകത്ത് ഏറ്റവുമധികം ആഘോഷിക്കപ്പെടുന്ന താരങ്ങള്‍ കൂടിയാണിവര്‍. ഇവരുടെ വിശേഷങ്ങളറിയാന്‍ ആരാധകര്‍ എപ്പോഴും കാതോര്‍ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതയാത്ര തുടങ്ങിയിട്ട് 23 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നതിന്റെ സന്തോഷം സോഷ്യല്‍ മീഡിയയിലൂടെ പങ്കിടുകയാണ് ശാലിനി. വിവാഹവാര്‍ഷികദിനത്തില്‍ ഭര്‍ത്താവ് അജിത്തിനൊപ്പമുള്ള കിടിലനൊരു ഫോട്ടോയാണ് ശാലിനി ആരാധകർക്കായി പങ്കുവച്ചിരിക്കുന്നത്.

തന്റെ ഇൻസ്റ്റാഗ്രാം പേജിൽ വാർഷിക ആഘോഷങ്ങളിൽ നിന്നുള്ള മനോഹരമായ ഒരു ഫോട്ടോ പങ്കുവെച്ചാണ് ശാലിനി ആശംസ കുറി ച്ചിരിക്കുന്നത്. വിവാഹ ആഘോഷങ്ങളിൽ നിന്നുള്ള ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയാണത്. കൈയിൽ കേക്ക് പിടിച്ച് അവർ പരസ്പരം കെട്ടിപ്പിടിക്കുന്നത് കാണാം. ‘‘23 വയസ്സ്…’’ എന്നാണ് ലവ് ഇമോജിക്കൊപ്പം ശാലിനി ചിത്രത്തിനൊപ്പം കുറിച്ചത്. സെലിബ്രിറ്റികളുടെയും ആരാധകരുടെയും ആശംസകളാൽ നിറഞ്ഞിരിക്കുകയാണ് ഇവരുടെ കമന്റ് ബോക്സുകള്‍. മനോഹരമായ ഫോട്ടോ ഇപ്പോൾ എല്ലാ സോഷ്യൽ പ്ലാറ്റ്‌ഫോമുകളിലും വൈറലാകുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top