India

മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് മാപ്പ് പറയണം, പത്ത് കോടി നഷ്ടപരിഹാരം; ഡോക്ടര്‍മാരുടെ സംഘടനയ്‌ക്കെതിരേ എ.ആര്‍. റഹ്‌മാന്‍

ചെന്നൈ: പത്ത് കോടിയുടെ നഷ്ട പരിഹാരം ആവശ്യപ്പെട്ട് സംഗീത സംവിധായകന്‍ എ.ആര്‍. റഹ്‌മാന്‍. ഡോക്ടര്‍മാരുടെ സംഘടനയായ അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്കാണ് നഷ്ട പരിഹാരം ആവശ്യപ്പെട്ട് നോട്ടീസ് അയച്ച്. 2018-ല്‍ ചെന്നൈയില്‍ എ.ആര്‍. റഹ്‌മാന്‍ ഷോയ്ക്കായി 29 ലക്ഷം രൂപ നല്‍കിയിരുന്നു. പക്ഷെ പല കാരണങ്ങളാല്‍ പരിപാടി നടന്നില്ല. അതിനു പിന്നാലെ റഹ്‌മാന്‍ നല്‍കിയ 29 ലക്ഷം രൂപയുടെ ചെക്ക് മടങ്ങിയെന്നും ഇത് തിരികെ നല്‍കണമെന്നും ആവശ്യപ്പെട്ട് സംഘടന പരാതി നല്‍കി. രണ്ടാഴ്ച മുന്‍പാണ് അസോസിയേഷന്‍ പരാതി നല്‍കിയത്. അതിന് പ്രതികരണവുമായി എത്തിയിരിക്കുകയാണ് റഹ്‌മാന്‍ ഇപ്പോൾ.

സംഘടനയുടെ ആരോപണങ്ങള്‍ നിഷേധിച്ച് എ.ആര്‍. റഹ്‌മാന്‍ രംഗത്തെത്തി. അസോസിയേഷന്‍ ഓഫ് സര്‍ജന്‍സ് ഓഫ് ഇന്ത്യയ്ക്ക് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണിപ്പോള്‍. തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് റഹ്‌മാന്‍ ആരോപിച്ചു. മൂന്ന് ദിവസത്തിനകം കേസ് പിന്‍വലിച്ച് നിരുപാധികം മാപ്പ് പറയണമെന്നും അല്ലെങ്കില്‍ പത്ത് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും റഹ്‌മാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top