Kerala

പെയിന്‍റ് പണിക്കിടെ പള്ളികെട്ടിടത്തിൽ നിന്ന് വീണ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

കൊല്ലം :പെയിന്‍റ് പണിക്കിടെ പള്ളികെട്ടിടത്തിൽ നിന്ന് വീണ് തൊഴിലാളി മരിച്ചു. ചാത്തന്നൂർ വിളപ്പുറം ലക്ഷ്മി വിഹാറിൽ മനോജ്‌ (43) ആണ് മരിച്ചത്. ഇന്ന് രാവിലെ പത്തോടെ ശാസ്താംകോട്ട പട്ടകടവ് സെന്‍റ് ആൻഡ്റൂസ് ദേവാലയത്തിന്‍റെ മേൽക്കൂരയിൽ ജിബ്സം ബോർഡിന് പുട്ടി ഇടുന്നതിനിടെയാണ് അപകടം സംഭവിച്ചത്. ചവിട്ടി നിന്ന സ്റ്റാൻഡ് മറിഞ്ഞു മനോജ്‌ താഴെ വീഴുകയായിരുന്നു.

 

ഉടൻ തന്നെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. താലൂക്കാശുപത്രി മോർച്ചറിയിലേക്ക് മാറ്റിയ മൃതദേഹം പോസ്റ്റുമാർട്ടത്തിന് ശേഷം ബന്ധുകൾക്ക് വിട്ടുനൽകി. സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ഭാര്യ: ലക്ഷ്മി, മക്കൾ: അശ്വിൻ, അർജുൻ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top