പമ്പ: കടന്നൽ ആക്രമണത്തിൽ 14 തീർത്ഥാടകർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ 3 പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. നിസ്സാര പരിക്കേറ്റ 11 പേരെ പമ്പ ഗവ. ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു.
സ്വാമി അയ്യപ്പൻ റോഡിൽ ഒന്നാം വളവിന് സമീപം ചെളിക്കുഴി ഭാഗത്തു വെച്ചാണ് കടന്നലിൻ്റ ആക്രമണമുണ്ടായത്. കുരങ്ങോ പരുന്തോ കടന്നൽകൂട് ആക്രമിച്ചതാകാം കടന്നൽ ഇളകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതേത്തുടർന്ന് സ്വാമി അയ്യപ്പൻ റോഡിലൂടെ തീർത്ഥാടകരെയും ട്രാക്ടറും കടത്തിവിടുന്നത് പൊലീസ് തടഞ്ഞു.