പന്തളo കൊട്ടാരം വലിയ തമ്പുരാൻ തിരുവോണം നാൾ രാജ രാജ വർമ്മ (98)അന്തരിച്ചു.കഴിഞ്ഞ 22 ന് അന്തരിച്ച മുൻ വലിയ തമ്പുരാൻ്റെ സഹോദരനും, ഇപ്പോഴത്തെ വലിയ തമ്പുരാനുമായ കൈപ്പുഴ ലക്ഷ്മീ വിലാസം കൊട്ടാരത്തിൽ തിരുവോണം നാൾ രാജ രാജ വർമ്മ (98) ആണ് വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് പാലക്കാട് മണ്ണാർക്കാട്ട് വെച്ച് അന്തരിച്ചത്.
കുമ്മനം കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം കൈപ്പുഴ ലക്ഷ്മി വിലാസം കൊട്ടാരത്തിൽ പൂയം തിരുനാൾ മംഗല തമ്പുരാട്ടിയുടെ മകനായി 1924 നവംബർ 4-ാം തീയതിയാണ് ജനനം.ഭാര്യ : ശ്രീമതി ഗൗരി വർമ്മ CR കാവാലം ചാലയിൽ കുടുംബാംഗമാണ്.മക്കൾ രവീന്ദ്രനാഥ് രാജവർമ്മ ,രാജലക്ഷ്മി നന്ദ ഗോപാൽ, സുരേന്ദ്രനാഥ് രാജവർമ്മ ,അംബിക രവീന്ദ്രൻ മരുമക്കൾ ഗിരിജ രവീന്ദ്രനാഥ്, നന്ദ ഗോപാൽ, സുധാ സുരേന്ദ്രനാഥ്, രവീന്ദ്രൻ രാമചന്ദ്രൻ .
സംസ്കാരം നാളെ (29/6/22) ഉച്ചക്ക് 2 മണിക്ക് പാമ്പാടി തിരുവില്വാമല ഐവർമഠം ത്തിൽ നടക്കും.ആ ശൂലം മൂലം പന്തളം വലിയകോയിക്കൽ ക്ഷേത്രം 8/07/22 വരെ അടച്ചിടുന്നതും 9/07/22 ന് ശുദ്ധി ക്രീയകൾക്ക് ശേഷം തുറക്കും.