Kerala

ലോകകപ്പ് ഫുട്ബോൾ ആവേശം അതിരുവിട്ടു,വാഹനങ്ങളിലെ അഭ്യാസപ്രകടനത്തിനു നടപടിയുമായി മോട്ടോർ വാഹന വകുപ്പ്

കുന്നമംഗലം∙ ലോകകപ്പ് ഫുട്ബോൾ ആവേശത്തിന്റെ ഭാഗമായി കാരന്തൂർ മർകസ് ആർട്സ് കോളജ് ക്യാംപസിലും പരിസരത്തും വാഹനങ്ങളിലേറി വിദ്യാർഥികളുടെ അപകടകരമായ അഭ്യാസ പ്രകടനം. വിവിധ രാജ്യങ്ങളുടെ പതാകയുമേന്തി ബൈക്കുകളിലും കാറുകളിലുമായി നടത്തിയ അഭ്യാസപ്രകടനങ്ങളിൽ പെൺകുട്ടികളടക്കം പങ്കെടുത്തു.   വിവരമറിഞ്ഞ് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ ക്യാംപസിലെത്തി വാഹനങ്ങൾ തിരിച്ചറിയാൻ നടപടി തുടങ്ങി.

9 കാറുകളുടെയും 10 ബൈക്കുകളുടെയും ഉടമകൾക്കും വാഹനങ്ങൾ ഓടിച്ചവർക്കുമെതിരെ നടപടിയെടുക്കുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വാഹനം ഓടിച്ചവരുടെ ലൈസൻസും വാഹനങ്ങളുടെ റജിസ്ട്രേഷനും റദ്ദ് ചെയ്യും. തിരിച്ചറിഞ്ഞ 2 കാറുടമകളോടു രേഖകൾ സഹിതം ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്.ഇന്നലെ ഉച്ചയ്ക്കു ശേഷമാണു മർകസ് ആർട്സ് കോളജ് ഗ്രൗണ്ടിലും പരിസരത്തും ഒരു മണിക്കൂറോളം അഭ്യാസപ്രകടനങ്ങൾ നടന്നത്. കാറുകളുടെ വാതിലുകളിലും ഡിക്കിയിലും കയറി നിന്നും അഭ്യാസം തുടർന്നതായി അധികൃതർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top