Crime

ഉച്ചത്തിൽ പാട്ടുപാടിയതി​ന് അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമം; കോട്ടയത്ത് ഒരാൾ അറ​സ്റ്റിൽ

കോട്ടയം : അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒരാൾ അറ​സ്റ്റിൽ. അതിരമ്പുഴ പ്രിയദർശനി കോളനി House no. J 123-ൽ മനോജ്‌ (46) എന്നയാളെയാണ് ഏറ്റുമാനൂർ പോലീസ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞ മാസം പതിനേഴാം തീയതിയാണ് കേസിനാസ്പദമായ സംഭവം. അയൽവാസിയായ യുവാവ് തന്റെ വീട്ടിൽ ഇരുന്ന് ഒച്ചത്തിൽ പാട്ടുപാടിയതിലുള്ള വിരോധം മൂലം മനോജ്‌ അയൽവാസിയായ യുവാവിന്റെ വീട്ടിൽ അതിക്രമിച്ച കയറി കയ്യിൽ കരുതിയിരുന്ന കമ്പിവടി കൊണ്ട് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. തുടർന്ന് ഇയാൾ സംഭവസ്ഥലത്തുനിന്ന് കടന്നുകളയുകയും ചെയ്തു.

പരാതിയെ തുടർന്ന് ഏറ്റുമാനൂർ പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും, ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ മാഞ്ഞൂർ ഭാഗത്തുനിന്നും പിടികൂടുകയുമായിരുന്നു. ഏറ്റുമാനൂർ സ്റ്റേഷൻ എസ്.എച്ച്.ഓ പ്രസാദ് അബ്രഹാം വർഗീസ്, എസ്.ഐ പ്രശോഭ്, സി.പി.ഓമാരായ അനീഷ് വി.കെ, പ്രവീൺ പി.നായർ, സ്മിതേഷ്, ജോഷ് കുമാർ എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top