കോട്ടയം :പൈക ഏഴാം മൈലില്‍ പാമ്പുകടിയേറ്റ് 7 വയസുകാരി മരിച്ചു. വടക്കത്തുശേരി അരുണ്‍-ആര്യ ദമ്പതികളുടെ മകള്‍ ആത്മജ 970 ആണ് മരിച്ചത്. വീട്ടുമുറ്റത്ത് ആസ്ബറ്റോസ് ഷീറ്റിന് മുകളില്‍ കളിച്ചുകൊണ്ടിരിക്കെ ഷീറ്റിന് അടിയിലുണ്ടായിരുന്ന അണലി കുട്ടിയെ പലതവണ കടിക്കുകയായിരുന്നു.
![](https://www.kottayammedia.com/wp-content/uploads/2023/10/achayans-gold-oct-23.jpg)
കുട്ടിയെ ഉടന്‍തന്നെ പാലാ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. കോട്ടയം ഭാഗത്ത് നിന്നും എത്തി വാടകയ്ക്ക് താമസിക്കുകയായിരുന്നു കുട്ടിയുടെ കുടുംബം. പിതാവ് അരുണ്‍ വിദേശത്താണ്.
![](https://www.kottayammedia.com/wp-content/uploads/2024/07/jaico-4-7-24.jpg)
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)