Kerala

‘കേരള സ്റ്റോറി’ ഇന്ന് പ്രദർശിപ്പിക്കില്ല; താമരശ്ശേരി രൂപത

കോഴിക്കോട്: വിവാദ സിനിമ ദ കേരള സ്റ്റോറി ഇന്ന് പ്രദർശിപ്പിക്കില്ലെന്ന് താമരശ്ശേരി രൂപത. സിനിമാ പ്രദർശനം സംബന്ധിച്ച് കെസിവൈഎം രൂപതായോഗത്തിന് ശേഷം തീരുമാനമെടുക്കും. വൈകീട്ടാണ് യോ​ഗം. വിവാദം ഒഴിവാക്കാൻ താമരശ്ശേരി രൂപത നിർദേശം നൽകിയെന്നാണ് വിവരം. ഇന്ന് മുതൽ യൂണിറ്റ് അടിസ്ഥാനത്തിൽ സിനിമ പ്രദർശിപ്പിക്കാൻ കെസിവൈഎം തീരുമാനിച്ചിരുന്നു.

കേ​ര​ള സ്​​റ്റോ​റി പ്രദർശിപ്പിക്കുന്നത് രാഷ്ട്രീയവത്കരണത്തിനല്ലെന്നും സഭാമക്കളുടെ ബോധവത്കരണത്തിന് വേണ്ടിയാണെന്നുമാണ് കെസിവൈഎം താമരശ്ശേരി രൂപത പ്രസിഡന്‍റ് റിച്ചാർഡ് ജോൺ നേരത്തെ പറഞ്ഞത്. ക്രൈസ്തവർ ചെയ്യുന്നതൊക്കെ സംഘപരിവാറിന് വേണ്ടിയാണെന്ന് വരുത്തിത്തീർക്കാനുള്ള സംഘടിത നീക്കത്തെ ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top