

പാലാ–തൊടുപുഴ റോഡിൽ പോളിടെക്നിക്കിന് എതിർവശം കനാട്ടുപാറയിൽ വാഹനാപകടം. തൊടുപുഴ ഭാഗത്തുനിന്ന് അമിതവേഗത്തിലെത്തിയ ടൊയോട്ട ഇന്നോവ, പെട്രോൾ പമ്പിൽനിന്ന് റോഡിലേക്ക് ഇറങ്ങിയ ബൈക്കിൽ ഇടിക്കുകയായിരുന്നു.
അപകടത്തിൽ ബൈക്കിലുണ്ടായിരുന്ന രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റതായാണ് പ്രാഥമിക വിവരം. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

അമിതവേഗമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നാട്ടുകാരും ഇത് ശരിവയ്ക്കുന്നു
കാറുമായി കൂട്ടിയിടിച്ച് പരുക്കേറ്റ ബൈക്ക് യാത്രക്കാരായ പയപ്പാർ സ്വദേശി സോഹിത് ജോസഫ് ( 28 ) മുണ്ടാങ്കൽ സ്വദേശി അൻവിത് ജോയി (21) കാറിൽ യാത്ര ചെയ്തിരുന്ന മുണ്ടു പാലം സ്വദേശിനി ദിവ്യ പി. എസ് ( 37) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു.
