Kottayam

ദിവസങ്ങളുടെ വ്യത്യാസത്തിൽ മുത്തോലപുരം അരഞ്ഞാണിപുത്തൻപുര കുടുംബത്തിൽ നിന്ന് നിത്യതയിലേക്ക് യാത്രയായത് 3 പേർ

പാലാ: ദിവസങ്ങളുടെ വ്യത്യാസത്തിൽ മുത്തോലപുരം അരഞ്ഞാണിപുത്തൻപുര കുടുംബത്തിൽ നിന്ന് നിത്യതയിലേക്ക് യാത്രയായത് 3 പേർ. ഉജ്ജയിൻ രൂപത മുൻ വികാരി ജനറാൾ ഫാ.അഗസ്റ്റിൻ അരഞ്ഞാണി പുത്തൻപുര (94), സഹോദരൻ പരേതനായ പി.ഡി.ജോസഫിൻ്റെ ഭാര്യ റോസക്കുട്ടി (93), മറ്റൊരു സഹോദരൻ പരേതനായ പി.ഡി.മാത്യുവിൻ്റെ മകൻ ജോൺ മാത്യു (ബേബി -65) എന്നിവരാണ് 11 ദിവസത്തിനിടയിൽ മരിച്ചത്.

ഫാ.അഗസ്റ്റിൻ അരഞ്ഞാണിപുത്തൻപുര 10 ന് വൈകിട്ടാണ് മരിച്ചത്. സംസ്കാരം നാളെ (13.04, ശനി) 1.30 ന് കുർബാനയെ തുടർന്ന് മേലമ്പാറ ദീപ്തി ഭവനിൽ ഉജ്ജയിൻ രൂപത ബിഷപ് മാർ സെബാസ്റ്റ്യൻ വടക്കേലിൻ്റെ കാർമികത്വത്തിൽ നടത്തും. ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട്, മാർ ജോസഫ് പള്ളിക്കാപ്പറമ്പിൽ എന്നിവർ അന്തിമോപചാരം അർപ്പിക്കും.

പാലാ രൂപത വൈദികനായിരുന്ന ഫാ.അഗസ്റ്റിൻ ഉജ്ജയിൻ രൂപത സ്ഥാപിതമായപ്പോൾ പ്രാഥമിക അംഗങ്ങളിൽ ഒരാളായി. ചേർപ്പുങ്കൽ, മുട്ടുചിറ, മണിയംകുളം, അടുക്കം, അടിവാരം, നീറന്താനം, ഉജ്ജെൻ രൂപതയിലെ ഷുജാല്‌പുർ, കമേട്, കോട്ര, നാഗ്ദ, മഹീദ്‌പുർ റോഡ്, ഗോസല, മാലിഖേടി, ബുദ്ധിയ, ചന്ദുഖേടി പള്ളികളിൽ സേവനം ചെയ്തു.

മുത്തോലപുരം അരഞ്ഞാണിപുത്തൻപുര ദേവസ്യാ -ഏലി ദമ്പതികളുടെ മകനായി 1930 ജൂൺ 20 നു ജനിച്ചു. മുത്തോലപുരം, ഇലഞ്ഞി, കുറവിലങ്ങാട് എന്നിവിടങ്ങളിൽ നിന്നായി സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. തുടർന്ന് ചങ്ങനാശേരി സെൻ്റ് തോമസ് മൈനർ സെമിനാരിയിൽ വൈദിക പരിശീലനത്തിനായി ചേർന്നു. തൃശിനാപ്പിള്ളി സെൻ്റ് പോൾസ് മേജർ സെമിനാരിയിൽ നിന്ന് വൈദിക പഠനം പൂർത്തിയാക്കി. 1958 മാർച്ച് 28നു ബിഷപ് മാർ സെബാസ്റ്റൻ വയലിൽ നിന്ന് പൗരോഹിത്യം സ്വീകരിച്ചു.

മിഷനറി ഓഫ് സെൻ്റ് തോമസ് സന്യാസ സമൂഹത്തിൻ്റെയും ഉജ്ജയിൻ രൂപതയുടെയും സ്ഥാപനത്തിനും വളർച്ചക്കും വേണ്ടി അക്ഷീണം പ്രയത്നിച്ചു. ഉജ്ജയിനിയിൽ വിവിധ മിഷൻ സെന്ററുകളുടെ ഡയറക്ടറായി സേവനം ചെയ്തു. അടിവാരത്ത് ലാറി ബേക്കറുടെ രൂപകൽപനയിൽ പള്ളി നിർമിച്ചത് ഫാ. അഗസ്റ്റിനാണ്. പെരിങ്ങുളം-അടിവാരം റോഡ് നിർമാണത്തിൽ മുഖ്യ പങ്കു വഹിച്ചു. നീറന്താനത്ത് കർമലീത്താ മഠം സ്‌ഥാപിച്ചു. എംഎസ്ട‌ി സഭയുടെ അമ്പാറ ദീപ്തിയിൽ വൊക്കേഷൻ ഡയറക്‌ടറായും ഉജ്ജയിൻ റീജനൽ ഡയറക്ടറായും പ്രവർത്തി ച്ചിട്ടുണ്ട്. വികാരി ജനറാളായി സേവനം ചെയ്യുന്നതിനിടയിൽ രൂപതയിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. വിരമിച്ചശേഷം ഇടുക്കി രൂപതയുടെ മൈനർ സെമിനാരിയിലും വിവിധ ഇടവകകളിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

റോസക്കുട്ടി 4 നു രാത്രിയും ബേബി മാർച്ച് 31 നു ഉച്ചകഴിഞ്ഞുമാണ് മരിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top