Kerala

മരച്ചില്ല വെട്ടിമാറ്റാൻ കയറിയ വയോധികൻ അവശനിലയിൽ മരത്തിനു മുകളിൽ കുടുങ്ങി.;താഴെയിറക്കി പ്രഥമ ശുശ്രുഷ നൽകിയെങ്കിലും മരണപ്പെട്ടു

 

അടൂർ :മരച്ചില്ല വെട്ടിമാറ്റാൻ കയറിയ വയോധികൻ അവശനിലയിൽ മരത്തിനു മുകളിൽ കുടുങ്ങി. അഗ്നി രക്ഷസേന എത്തി താഴെയിറക്കി പ്രാഥമികശുശ്രൂഷ നൽകി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ നിലനിർത്താനായില്ല.

അടൂർ നഗരസഭ പതിനാറാം വാർഡ് മുൻ കൗൺസിലർ S ബിനുവിന്റെ പറക്കോട് ഉള്ള വീട്ടുപറമ്പിലെ തേക്കിന്റെ ശിഖരങ്ങൾ വെട്ടുന്നതിനായി കയറിയ കൊടുമൺ ചിരണിക്കൽ സ്വദേശി 65കാരൻ രാജൻ ആണ് മരിച്ചത്. മരത്തിന് മുകളിൽ നിന്ന രാജൻ അവശനാകുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻതന്നെ ബിനു മരത്തിലേക്ക് കയറി ഇയാളെ താങ്ങി നിർത്തുകയായിരുന്നു.

വിവരമറിഞ്ഞ് അടൂർ അഗ്നി രക്ഷ നിലയം ഓഫീസർ V വിനോദ് കുമാറിന്റെ നേതൃത്വത്തിൽ സേന സ്ഥലത്തെത്തുകയും മരത്തിനു മുകളിൽ കയറി റോപ്പിന്റെയും നെറ്റിൻ്റെയും സഹായത്തോടെ രാജനെ താഴെ ഇറക്കുകയുമായിരുന്നു. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 45 ന് ആയിരുന്നു സംഭവം.

ഇയാളെ താഴെയിറക്കി ഉടൻ തന്നെ സേന CPR നൽകിയെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായില്ല. സേനയുടെ ആംബുലൻസിൽ ഇയാളെ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ M വേണു, ഗ്രേഡ് അസിസ്റ്റൻറ് സ്റ്റേഷൻ ഓഫീസർ അജികുമാർ, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫീസർ E മഹേഷ്, ഫയർ ആൻഡ് ഓഫീസർമാരായ അരുൺജിത്ത്, സന്തോഷ്, അഭിജിത്ത്, സുരേഷ് കുമാർ, രാജൻ പ്രകാശ് എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top