India

75 രൂപയുടെ പ്രത്യേക നാണയം വരുന്നു; പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ചിത്രം ആലേഖനം ചെയ്യുമെന്നും ധനമന്ത്രാലയം

ന്യൂഡൽഹി: പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ഉദ്ഘാടനത്തിന്റെ സ്മരണയ്ക്കായി 75 രൂപയുടെ പ്രത്യേക നാണയം പുറത്തിറക്കുമെന്ന് കേന്ദ്ര ധനമന്ത്രാലയം. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്നത് കൂടി കണക്കിലെടുത്താണ് 75 രൂപയുടെ നാണയം പുറത്തിറക്കുന്നത്. നാണയത്തിന്റെ ഒരു വശത്ത് അശോക സ്തംഭവും, അതിന് താഴെയായി സത്യമേവ ജയതേ എന്നും എഴുതിയിട്ടുണ്ടാകും.

‘ഭാരത്’ എന്ന് ഇടതുവശത്ത് ദേവനാഗരി ലിപിയിലും വലതുവശത്ത് ‘ഇന്ത്യ’ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ടാകും. നാണയത്തിൽ രൂപയുടെ ചിഹ്നവും ഉണ്ടാകും. മറുവശത്തായി പുതിയ പാർലമെന്റിന്റെ ചിത്രം ഉണ്ടാകും. ഇതിന്റെ മുകൾഭാഗത്തായി ‘സൻസദ് സങ്കുൽ’ എന്ന് ദേവനാഗരി ലിപിയിലും താഴെയായി ‘പാർലമെന്റ് കോംപ്ലക്‌സ്’ എന്ന് ഇംഗ്ലീഷിലും എഴുതിയിട്ടുണ്ട്. 44 മില്ലിമീറ്റർ വ്യാസമാണ് നാണയത്തിനുള്ളത്. 50% വെള്ളി, 40% ചെമ്പ്, 5% നിക്കൽ, 5% സിങ്ക് എന്നിവ ചേർത്താണ് 35 ഗ്രാം ഭാരം വരുന്ന നാണയം നിർമ്മിക്കുന്നത്.

പ്രതിപക്ഷത്തിൻറെ ബഹിഷ്‌ക്കരണ നാടകം തകരുന്നു; 25 രാഷ്ട്രീയ പാർട്ടികൾ പാർലമെന്റ് ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കും
നാളെയാണ് പുതിയ പാർലമെന്റ് മന്ദിരം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യുന്നത്. 25ഓളം പാർട്ടികൾ ചടങ്ങിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 19ഓളം പ്രതിപക്ഷ പാർട്ടികൾ ചടങ്ങ് ബഹിഷ്‌കരിക്കും. ഉദ്ഘാടനത്തിന് രാഷ്ട്രപതിയെ വിളിച്ചില്ലെന്നാരോപിച്ചാണ് പ്രതിപക്ഷം ചടങ്ങ് ബഹിഷ്‌കരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top