Kerala

പാർലമെന്റ് തിരഞ്ഞടുപ്പിന്റെ ആദ്യ ഘട്ട പ്രവർത്തനം പാലായിൽ യു ഡി എഫ് ആരംഭിച്ചതായി കേരളാ കോൺഗ്രസ്(ജെ) കൗൺസിലർമാർ

പാലായിൽ സ്റ്റാന്റിംഗ് കമ്മറ്റിയിലെ അട്ടിമറി വിജയം പാർലമെന്റ് വിജയത്തിന്റെ സൂചനയെന്ന് കേരളാ കോൺഗ്രസ് കൗൺസിലർമാർ –
പാലാ : നഗരസഭയിലെ ഏറ്റവും പ്രധാനപ്പെട്ട സ്റ്റാന്റിംഗ് കമ്മറ്റി പിടിച്ചെടുത്തത് വഴി പാർലമെന്റ് തിരഞ്ഞടുപ്പിന്റെ ആദ്യ ഘട്ട പ്രവർത്തനം പാലായിൽ യു ഡി എഫ് ആരംഭിച്ചതായി ജോസഫ് വിഭാഗം കൗൺസിലർമാർ അവകാശപ്പെട്ടു.

പാലാ നഗരസഭയിൽ പ്രതിപക്ഷത്തിന്റെ കസേരകളിൽ വന്നിരുന്ന് പ്രകോപിപ്പിക്കുന്ന ഭരണപക്ഷത്തിന്റെ അന്തസ്സില്ലാത്ത രാഷ്ട്രീയത്തിനുള്ള മധുര പ്രതികാരമായി ഇതിനെ സമർപ്പിക്കുന്നുവെന്നും കൗൺസിലർമാരായ ജോസ് ഇടേട്ട്, ലിജി ബിജു വരിക്കാനിക്കൽ, സിജി ടോണി തോട്ടത്തിൽ എന്നിവർ സംയുക്ത പ്രസ്താവനയിലൂടെ അറിയിച്ചു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top