
കോട്ടയം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐമാർച്ച് നടത്തി.കോട്ടയം റെയിൽവേ സ്‌റ്റേഷൻ മാർച്ച് സംസ്ഥാന സെക്രട്ടറി സിബി തോട്ടുപുറം ഉദ്ഘാടനം ചെയ്തു.

രാജ്യത്തിന്റെ ജനാധിപത്യ സംവിധാനത്തെ അട്ടിമറിക്കാനാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.ജനാധിപത്യത്തിന്റെ ജീവനാഡിയായ വോട്ടവകാശത്തെ ഇല്ലാതാക്കാൻ ബിജെപി ഭരണകൂടം ശ്രമിക്കുകയാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഗാന്ധി സ്ക്വയറിൽ നിന്നും മാർച്ച് ആരംഭിച്ചു റെയിൽവേ സ്റ്റേഷനു മുന്നിൽ മാർച്ച് പോലീസ് തടഞ്ഞു.നൂറുകണക്കിന് പ്രവർത്തകർ മാർച്ചിൽ പങ്കെടുത്തു.

സംസ്ഥാന കമ്മിറ്റിയംഗം മുഹമ്മദ് സിയാദ്, ജില്ലാ ജനറൽ സെക്രട്ടറി നിസാം ഇത്തിപ്പുഴ, ജില്ലാ വൈസ് പ്രസിഡൻറ് അൽത്താഫ് ഹസൻ, കോട്ടയം മണ്ഡലം പ്രസിഡന്റ് അനസ് മുണ്ടകം തുടങ്ങിയവർ സംസാരിച്ചു.
