Kerala

വിമാനത്തിൽ കയറി സി ജെ പി നേതാവിനെ അറസ്റ്റ് ചെയ്തു :ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ

ഇന്ദിരാഗാന്ധി പോലും ഇങ്ങനെ ചെയ്തിട്ടില്ലെന്ന് സിജെപി നേതാവ് അഭിജിത് ദീപ്‌കെ. വിമാനത്താവളത്തില്‍ വച്ച് ഡല്‍ഹി പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് ദീപ്‌കെയുടെ പ്രതികരണം. മുംബൈയില്‍നിന്ന് വിമാനത്തില്‍ ഡല്‍ഹിയിലെത്തിയ ദിപ്‌കെയെ വിമാനത്തിനുള്ളില്‍ കയറിയാണ് ഡല്‍ഹി പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. മറ്റ് സിജെപി നേതാക്കളായ സൗരവ് ദാസ്, അശുതോഷ് റാങ്ക എന്നിവരെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

‘അറസ്റ്റ് വരിക്കാന്‍ തന്നെയാണ് ഞാന്‍ വന്നത്. എനിക്ക് നിങ്ങളെ ഭയമില്ല’ കസ്റ്റഡിയിലെടുക്കുന്നതിന് മുന്‍പായി ദീപ്‌കെ പറയുന്നത് കേള്‍ക്കാം. പൊലീസ് നടപടിയെ ശക്തമായി അപലപിസി ജെ പി നേതാവിനെ ച്ച സിജെപി; പ്രതിഷേധ സ്ഥലത്ത് എത്തുന്നത്

തടയുന്നതിനായി മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണ് അറസ്റ്റെന്നും നേതാക്കള്‍ പറഞ്ഞു. പൊലീസ് നടപടി സഞ്ചാര സ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും കസ്റ്റഡിയിലെടുത്ത മൂന്ന് നേതാക്കളെയും ഉപാധികളില്ലാതെ ഉടന്‍ മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top