Kerala

മൂന്നാം സീറ്റിൽ തട്ടി യു ഡി എഫ്;മലബാറിൽ ലീഗ് ഒറ്റയ്ക്ക് മത്സരിക്കും; ഇടതുപക്ഷത്തേക്കുള്ള പോക്കിന് മുന്നോടി

കോഴിക്കോട്: പാർലമെന്റ് തിരഞ്ഞെടുപ്പിൽ ഒറ്റക്ക് കരുത്ത് കാട്ടാൻ മുസ്ലീം ലീഗ്. കഴിഞ്ഞ ദിവസങ്ങളിലായി നടന്ന കോൺഗ്രസ്‌ – ലീഗ് അധിക സീറ്റ് ചർച്ചയിൽ മൂന്നാം സീറ്റ് അനുവദിക്കാൻ കഴിയില്ലെന്ന കോൺഗ്രസ്‌ നിലപാടിൽ പ്രതിഷേധിച്ചാണ് മലബാറിലെ ആറ് ലോകസഭ മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കാൻ പാണക്കാട് ചേർന്ന നേതൃ യോഗത്തിൽ തീരുമാനമാതെന്നാണ് റിപ്പോർട്ട്‌. മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങളുടെ വിദേശ പര്യടനത്തിന് ശേഷം സ്ഥാനാർഥികളെ പ്രഖ്യാപിക്കാനാണ് ലീഗ് തീരുമാനം.

മലപ്പുറം, പൊന്നാനി എന്നീ പാർലിമെന്റ് മണ്ഡലങ്ങൾക്ക് പുറമെ കോഴിക്കോട്, വടകര, വയനാട്, കണ്ണൂർ, കാസറഗോഡ് സീറ്റുകളിലേക്കാണ് ലീഗ് സ്ഥാനർഥികളെ പ്രഖ്യാപിക്കുന്നത്.ഇത് സംബന്ധിച്ച് പ്രവർത്തകർ രംഗത്തിറങ്ങാൻ അതാത് ജില്ലാ കമ്മിറ്റികൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
അങ്ങനെ സംഭവിച്ചാൽ കോൺഗ്രസിനെ കാത്തിരിക്കുന്നത് കനത്ത പ്രഹരമായിരിക്കും.

വടകര -പി കെ . ഫിറോസ് -കണ്ണൂർ -സൂപി നരിക്കാട്ടേരി , പൊട്ടൻകണ്ടി അബ്ദുള്ള, വയനാട് -കെ എം  ഷാജി, കോഴിക്കോട് -എംകെ മുനീർ,ഉമ്മർ പാണ്ടികശാല കാസർകോട്-മുസ്തഫ പായിൽക്കര, കല്ലട  മാഹീൻ ഹാജി ഇവരാണ് സമദാനി ഇ ടി മുഹമ്മദ്‌ ബഷീർ പൊന്നാനി മലപ്പുറം എന്നിവരെ കൂടാതെ മത്സരിക്കുന്ന മുസ്ലിം ലീഗ് സ്ഥാനാർഥികൾ.

മൂന്നാം സീറ്റ് സാമുദായിക സംതുലനാവസ്ഥ തകർക്കും എന്ന ഉമ്മാക്കി കോൺഗ്രസ് ഇനിയും കാട്ടേണ്ട എന്നാണ് ലീഗ് തീരുമാനം.ഇന്ദിരാഗാന്ധി മരിച്ചതിനു ശേഷമുള്ള തെരെഞ്ഞെടുപ്പിൽ മൂന്ന് സീറ്റ് യു  ഡി എഫ് തോറ്റിരുന്നു.വടകരയിൽ എൽ ഡി എഫിലെ കെ പി ഉണ്ണികൃഷ്ണൻ വിജയിച്ചപ്പോൾ തോറ്റത് എസ് ആർ പി എന്ന പാർട്ടിയിലെ സ്ഥാനാർത്ഥിയായിരുന്ന.മാവേലിക്കരയിൽ തമ്പാൻ തോമസ് വിജയിച്ചത് യു  ഡി എഫ് ഘടക കക്ഷിയായ എൻ ഡി പി എന്ന ഘടക കക്ഷിയോടായിരുന്നു.കോട്ടയത്ത് സുരേഷ് കുറുപ്പ് വിജയിച്ചപ്പോൾ കേരളാ കോൺഗ്രസ് (എം)ലെ സ്‌കറിയ തോമസ് ആയിരുന്നു തോറ്റത്.അതോടെ കേരളാ കോൺഗ്രസ് (എം) നൊഴികെയുള്ള ഘടക കക്ഷികൾക്ക് ലോക്സഭയിൽ സീറ്റ് നല്കാതെയുമായി.കേരളാ കോൺഗ്രസിന് തന്നെ ഒരവസരത്തിൽ മൂന്ന് ലോക്സഭാ സീറ്റിൽ മത്സരിച്ചിരുന്നു കാലമുണ്ടായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top