Kottayam

പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 10 പേർ അറസ്റ്റിൽ

പൂഞ്ഞാറിൽ പള്ളിമുറ്റത്ത് വൈദികനെ കാറിടിപ്പിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ 10 പേർ അറസ്റ്റിൽ .പൂഞ്ഞാർ സെന്റ് മേരീസ് ഫൊറോനാ പള്ളിമുറ്റത്ത് വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. 6 കാറുകളിലും ബൈക്കുകളിലും എത്തിയ യുവാക്കൾ വാഹനങ്ങൾ വേഗതയിൽ ഓടിക്കുകയും റേസിംഗ് ശൈലിയിൽ അഭ്യാസ പ്രകടനങ്ങൾ നടത്തുകയുമായിരുന്നു പള്ളിയിൽ ആരാധന നടക്കുന്നുണ്ടെന്നും വാഹനങ്ങളുമായി പുറത്തു പോകണമെന്നും സഹ വികാരി ഫാദർ ജോസഫ് ആറ്റുചാലിൽ ഇവരോട് ആവശ്യപ്പെട്ടെങ്കിലും അവർ വകവച്ചില്ല. തുടർന്ന് ഗേറ്റ് അടയ്ക്കാൻ പോകുന്നതിനിടയിൽ ഫാദറിന്റെകയ്യിൽ ബൈക്ക് തട്ടുകയും പിന്നാലെയെത്തിയ കാറിടിച്ച് അദ്ദേഹം നിലത്തു വീഴുകയുമായിരുന്നു.

വൈദികനെ മാർസ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. വൈദികൻ അക്രമത്തിനിരയായ സംഭവത്തിൽ കടുത്ത പ്രതിഷേധമാണുയർന്നത്. പള്ളിയിലെത്തിയ ഇടവകാംഗങ്ങളാക്കമുള്ളവർ അക്രമികൾക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ട് പ്രകടനം നടത്തി. വികാരി ഫാദർ ജോസഫ് കടുക്കുന്നെൽ, ഫാദർ ജോർജ് വർഗീസ് ഞാറക്കുന്നേൽ തുടങ്ങിയവർ പ്രസംഗിച്ചു. പാലാ DySP കെ സദന്റെയും, ഈരാറ്റുപെട്ട SHO PS സുബ്രമണ്യന്റെയും നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി.സെബാസ്റ്റ്യൻ കുളത്തിങ്കൽ MLA, PC ജോർജ് തുടങ്ങിയ നേതാക്കളും പള്ളിയിലെത്തി കുറ്റക്കാർക്കെതിരെ ശക്തമായ നടപടി ആവശ്യപ്പെട്ടു.

ആന്റോ ആന്റണി MP, ജോസ് മാണി MP തുടങ്ങിയ നേതാക്കളും പ്രതിഷേധം രേഖപ്പെടുത്തി. കർശന നടപടിയുണ്ടായില്ലെങ്കിൽ ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്ന് വിവിധ ക്രൈസ്തവ സംഘടനാ നേതാക്കളും, വൈദികരും, രൂപതാ നേത്യയോഗവും വ്യക്തമാക്കി പള്ളിയിൽ കയറി അതിക്രമം കാണിക്കാൻ തയ്യാറായവര്ക്കെതിരെ ശക്തമായ ജനരോഷമാണുയരുന്നത്. പോലീസ് പത്തോളം പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 18 വയസ്സിൽ താഴെയുള്ളവരും സംഘത്തിലുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top