Kerala

പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം, ഭാര്യയ്ക്ക് ജോലി; ഒടുവിൽ തീരുമാനമായി

 

വയനാട് പുല്‍പള്ളിയിൽ ചേകാടി റോഡിലെ ചെറിയമല ജംഗ്ഷനില്‍ വെള്ളിയാഴ്ച രാവിലെ കാട്ടാന ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റത്തിനെത്തുടര്‍ന്നു മരിച്ച കുറുവ ടൂറിസം കേന്ദ്രം ജീവനക്കാരന്‍ പാക്കം വെള്ളച്ചാലില്‍ പോളിന്റെ പോളിന്റെ കുടുംബത്തിന് 50 ലക്ഷം നഷ്ടപരിഹാരം നൽകാൻ ചർച്ചയിൽ തീരുമാനം.

10 ലക്ഷം രൂപ അടിയന്തര സഹായമായി ഉടൻ കൈമാറും. പോളിന്റെ ഭാര്യക്ക്‌ സ്ഥിര ജോലി സംബന്ധിച്ച് പത്ത്‌ ദിവസത്തിനകം തീരുമാനമാകും. മകളുടെ ഉന്നത വിദ്യാഭ്യാസത്തിലും തീരുമാനമായി. പോളിനെ കൊല്ലപ്പെടുത്തിയ ആനയെ ഐഡന്റിഫൈ ചെയ്യാൻ നടപടി.ആവശ്യമെങ്കിൽ മയക്കുവെടിവെച്ച്‌ പിടികൂടാനും ചർച്ചയിൽ തീരുമാനിച്ചു. ജില്ല കളക്ടറും ജനപ്രതിനിധികളും തമ്മിൽ നടത്തിയ യോഗത്തിലാണ് തീരുമാനം.

നിലവിൽ ഇപ്പോഴും സ്ഥലത്ത് സംഘർഷാവസ്ഥ നിലനിൽക്കുകയാണ്. ആയിരക്കണക്കിന് പേരാണ് പ്രതിഷേധിച്ചെത്തിയത്. സ്ഥലത്തെത്തിയ ടി സിദ്ദിഖ് എംഎല്‍എയ്ക്ക് നേരെയും പ്രതിഷേധമുണ്ടായി. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രമാണ് വെള്ളയും വെള്ളയും ഇട്ട് വരുന്നതെന്നായിരുന്നു വിമര്‍ശനം. ജില്ലയെ അവഗണിക്കുന്ന വനംമന്ത്രിയെ ലക്കിടിയില്‍ തടയുമെന്നും നാട്ടുകാര്‍ പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top