Kerala

പാലാ നഗരസഭ :റിയാ ചീരാങ്കുഴി ;കുഴിയിൽ ചീര നടുമോ ..?

പാലാ നഗരസഭയിൽ നാളെ നടക്കുന്ന വൈസ് ചെയർമാൻ തെരെഞ്ഞെടുപ്പിൽ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി ആയി റിയാ ചീരാങ്കുഴി വന്നാൽ നഗരസഭയിലെ കുഴികളിൽ ചീര നടുമോ ..? സ്വന്തമായി അഭിപ്രായമുള്ളയാളാണ് കോൺഗ്രസുകാരിയായ റിയ .അതുകൊണ്ടു തന്നെ പ്രതിപക്ഷത്തിന്റെ സ്ഥാനാർഥി ആവുമോ എന്ന കാര്യത്തിലും സംശയമുണ്ട് .സംശയം എന്ന് പറഞ്ഞാൽ കഴിഞ്ഞ കൗൺസിലിൽ ഒന്നാം പ്രമാണം ലംഘിച്ചു കൊണ്ട് പ്രതിപക്ഷ നിരകളിൽ നിന്നും പങ്കെടുത്ത ഏക കൗൺസിലർ റിയ ചീരാങ്കുഴിയാണ്.

നിന്റെ കർത്താവായ ദൈവം ഞാനാകുന്നു ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാവരുത് എന്ന ഒന്നാം പ്രമാണം ലംഘിക്കാൻ വിരുത് കാണിച്ച ഈ ഓഫ് റോഡ് ഡ്രൈവിങ് വിദഗ്ദ്ധ താൻ  രാഷ്ട്രീയ ഓഫ് റോഡിലും ഡ്രൈവ് ചെയ്യാനറിയാമെന്നു കഴിഞ്ഞ കൗൺസിലിൽ തെളിയിച്ചതാണ് .സ്വതന്ത്ര മുന്നണിയുടെ ജീവാത്മാവും പരമാത്മാവുമായ നേതാവ് കഴിഞ്ഞ കൗൺസിലിൽ പങ്കെടുത്തിരുന്നില്ല .അതറിഞ്ഞപ്പോൾ തന്നെ ജോസഫ് വിഭാഗത്തിലെ മൂന്നു കൗൺസിലർമാർ ഉറക്കെ പ്രഖ്യാപിച്ചു പണ്ട് മോഹൻലാൽ പറഞ്ഞപോലെ നിങ്ങളില്ലാതെ എനിക്കെന്താഘോഷം .തെക്കേക്കര മെത്രാൻ ഇല്ലെങ്കിൽ ഞങ്ങളും കൗൺസിൽ യോഗത്തിനില്ല .

അപ്പോൾ അതെ വരുന്നു മാണി സി കാപ്പന്റെ കെ ഡി പി യിലെ ഏക വനിതാ അംഗം പറഞ്ഞു തെക്കേക്കര മെത്രാൻ ഇല്ലാത്ത പാലാ നഗരസഭ യോഗം  ഉപ്പില്ലാത്ത ഉപ്പുമാവ് പോലെയും ;ഉപ്പുമാവില്ലാത്ത പള്ളിക്കൂടം പോലെയുമാണെന്നാണ് അവരുടെ  പ്രഖ്യാപനം.പിന്നെയുള്ളത് ഒരു പനയ്ക്കനാണ്‌ അദ്ദേഹവും പറഞ്ഞു പഴയ തമിഴ്പടത്തിലെ നായകൻ പറയുന്ന പോലെ നീയില്ലാമൽ എൻ വാഴ്കയിലെ നിമ്മിതിയെ കെട്ട് പോച്ച് തെക്കേക്കര മെത്രാനില്ലാത്ത പാലാ നഗരസഭാ യോഗമോ അൺ പൊറുക്കബിൾ ആൻഡ് അൺ സഹിക്കബിൾ എന്നായി അദ്ദഹവും .പക്ഷെ അവിടെയും പെണ്ണായ ഞാനോ വിറയ്ക്കുന്നില്ല ആണായ നിങ്ങൾ വിറയ്ക്കുന്നെന്തേ എന്ന് പറഞ്ഞ ഉണ്ണിയാർച്ചയുടെ പാരമ്പര്യത്തിന്റെ പിന്തുടർച്ചക്കാരി നേരെ സഭയിലെത്തി പ്രതിപക്ഷത്തിന്റെ ശബ്ദമായി മാറി .

പിന്നെ പ്രതിപക്ഷത്തിന്റെ വൈസ് ചെയർമാൻ സ്ഥാനാർത്ഥിയായി വരാൻ സാധ്യതയുള്ളത്.പനയ്ക്കൻ തന്നെയാണ്.തെക്കേക്കര മെത്രാന്റെ ആജ്ഞാനുവർത്തിയായ അദ്ദേഹവും സ്ഥാനാർത്ഥിയായാൽ പിന്നെ മുരിക്കുംപുഴ മുന്നണിക്ക് ആനന്ദ ലബ്‌ധിക്കിനിയെന്തുവേണം എന്ന നിലയിലാവും കാര്യങ്ങൾ .പക്ഷെ ഇപ്പോൾ കോൺഗ്രസിലെ പിള്ളേർ ഒപ്പവും ശേഷവും പറഞ്ഞു തുടങ്ങി .യു  ഡി എഫിന്റെ കാര്യങ്ങളിൽ ഇടപെടാൻ യു  ഡി എഫ് കാരുണ്ട് .സ്വതന്ത്ര മുന്നണി ഇടപെടേണ്ട എന്നാണ് കോൺഗ്രസ് യുവ തുർക്കികൾ ഈയടുത്ത് പ്രസ്താവന ഇറക്കിയത് .അതായതു മുൻകാലങ്ങളിൽ കെ കരുണാകരൻ ഡി ഐ സി രൂപീകരിച്ച ശേഷം പിണറായിയുമായി  ചർച്ച ചെയ്ത ശേഷം ഒരു പ്രസ്താവന ഇറക്കി .ആണുങ്ങൾ ആഭ്യന്തര വകുപ്പ് ഭരിക്കുന്നത് കാണിച്ചു തരാമെന്ന് .അന്ന് സിപിഐ യുടെ സംസ്ഥാന സെക്രട്ടറി ആയിരുന്ന വെളിയം ഭാർഗവൻ പറഞ്ഞത് എൽ ഡി എഫിന്റെ കാര്യങ്ങളിൽ വഴിപോക്കർ അഭിപ്രായം പറയേണ്ടതില്ല എന്നായിരുന്നു .അത് പാലാ നഗരസഭയിലും പ്രസക്തമാവുകയാണ് .കാലം കത്ത് വച്ച കാവ്യ നീതി എന്ന വാക്ക് തന്നാണ് കണ്ടു പിടിച്ചതെന്നു പറയുന്ന തെക്കേക്കര മെത്രാന് കാലത്തിന്റെ തിരിച്ചടി ഇപ്പോൾ കിട്ടിക്കൊണ്ടിരിക്കുകയാണ് .

തങ്കച്ചൻ പാലാ 
കോട്ടയം മീഡിയാ 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top