
മൂന്നിലവ്: യു.ഡി.എഫിലെ ഏകോപനമില്ലായ്മ മൂലം യു.ഡി എഫിന് നഷ്ടമായ മൂന്നിലവ് പഞ്ചായത്ത് ഭരണം യു.ഡി.എഫ്.തിരിച്ചുപിടിച്ചു ഇന്നലെ നടന്ന പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ യു.ഡി.എഫിലെ ഷേയ്സ് ജോസഫ്വാഴയിൽ (കേരളാ കോൺഗ്രസ് (ജെ) എൽ.ഡി.എഫിലെ മാമ്മൻ ജയിംസിനെ നാലിനെതിരേ പത്ത് വോട്ടുകൾ നേടിയാണ് വിജയിച്ചത്. വൈസ് പ്രസിഡൻറായിഇത്തമ്മ മാത്യു പല്ലാട്ട് വിജയിച്ചു.സി.പി.എം ലെ സൂസമ്മ എസക്കിയേലിനെ നാലിനെതിരേ എട്ട് വോട്ടുകൾ നേടിയാണ് യു ഡി.എഫിലെ ഇത്തമ്മ ജയിച്ചത്.

പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് അഞ്ച്, കേരളാ കോൺഗ്രസ് ഒന്ന്, സ്വതന്ത്രർ നാല്എന്നതായിരുന്നു യു.ഡി.എഫിലെ കക്ഷിനില.എൽ.ഡി.എഫിൽ സി.പി.എം.രണ്ട്, കേരളാ കോൺഗ്രസ് (എം) രണ്ട്, എന്നിങ്ങനെയായിരുന്നു’സീറ്റ് നില ആകെ പതിനാല് വരംഗങ്ങളുള്ള ഗ്രാമ പഞ്ചായത്തിൽപത്ത് അംഗങ്ങളുടെ പിന്തുണ യു.ഡി.എഫിനുണ്ടായിരുന്നെങ്കിലും ഏകോപനമില്ലായ്മ മൂലം പരാജയപ്പെടുകയായിരുന്നു’ ഇത്തവണ പത്ത് വോട്ടുകളും നേടിയാണ് യു.ഡി.എഫിലെ ഷെയ്സ് ജോസഫ് വിജയിച്ചത്.
കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിലെ ഒരു വിഭാഗം കോൺഗ്രസ് അംഗങ്ങളുടെ വിപ്പ് ലംഘനം കൊണ്ട് കേരളത്തിൽ വാർത്താപ്രാധാന്യം നേടിയ പഞ്ചായത്താണ് മൂന്നിലവ് കോട്ടയം ഡി.സി.സി.പ്രസിഡൻറിൻ്റെ വിപ്പിന് വിപരീതമായി വിജയിച്ച ആൾ തന്നെയായിരുന്നു യു.ഡി.എഫ് തോറ്റ കഴിഞ്ഞ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ യു.ഡി.എഫ് സ്ഥാനാർത്ഥി. ഭൂരിപക്ഷമുണ്ടായിട്ടും ഏകോപനമില്ലായ്മ മൂലം യു.ഡി.എഫിനുണ്ടായ തോൽവി പാലാ നിയോജക മണ്ഡലത്തിൽ യു.ഡി.എഫിന് വലിയ നാണക്കേടായി.

യു.ഡി.എഫിന് എക്കാലത്തും വലിയ ഭൂരിപക്ഷം നൽകുന്ന പഞ്ചായത്താണ് മൂന്നിലവ്.വളരെ ചുരുക്കമായേ എൽ ഡി എഫ് ഭരിച്ചിട്ടുള്ളു. ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷമുണ്ടായിട്ടും നഷ്ടപ്പെട്ട ഭരണമാണ് യു.ഡി.എഫ്.ഇപ്പോൾതിരിച്ചുപിടിച്ചിരിക്കുന്നത്.
പഞ്ചായത്ത് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ട ഷെയ്സ് ജോസഫ് വാഴയിലിനേയും വൈസ് പ്രസിഡൻറായ ഇത്തമ്മ ജോസഫിനേയും കേരളാ കോൺഗ്രസ് സംസ്ഥാന വൈസ് ചെയർമാൻ കുര്യാക്കോസ് പടവൻകോൺഗ്രസ് ഭരണങ്ങാനം ബ്ലോക്ക് പ്രസിഡൻറ് മോളിപീറ്റർ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ജോയി സ്കറിയ, കോൺഗ്രസ് മണം പ്രസിഡന്റ് പയസ് ചൊവ്വാറ്റുകുന്നേൽ, ജയ്സൺ ജോസഫ് ഒഴുകയിൽ ജോർജ് പുളിങ്കാട്ജോസുകുട്ടി വട്ടക്കാവുങ്കൽ ടോമിച്ചൻ കുരിശിങ്കൽ പറമ്പിൽ , ഉത്തമൻകുന്നുംപുറത്ത് തങ്കച്ചൻ മാണിക്കാത്തു കുന്നേൽ, ജോണി എടാട്ട്, ജോയ 4ൽ ജോബി നമ്പൂടാകം, ബിജു ജോസഫ് വടക്കേ ചീറയാത്ത് തുടങ്ങിയവർ അഭിനന്ദിച്ചു.