Kerala

സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു.,പി ജയരാജൻ ;വി ശിവൻകുട്ടി ;എം ബി രാജേഷ് എന്നിവർ സെക്രട്ടറിയേറ്റിൽ

കോഴിക്കോട്: സിപിഐഎമ്മിന്റെ സംസ്ഥാന സെക്രട്ടേറിയറ്റ് പുനഃസംഘടിപ്പിച്ചു. കണ്ണൂരില്‍ നിന്ന് പി ജയരാജന്‍, തിരുവനന്തപുരത്ത് നിന്ന് വി ശിവന്‍കുട്ടി, പാലക്കാട് നിന്ന് എം ബി രാജേഷ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചത്.

പി ജയരാജനെ സംസ്ഥാന സെക്രട്ടേറിയറ്റില്‍ ഉള്‍പ്പെടുത്താതില്‍ പാര്‍ട്ടിക്കെതിരെ മുന്‍പ് വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു. സിപിഐഎമ്മിന്റെ തിരുത്തല്‍ തീരുമാനമെന്ന നിലയിലാണ് പി ജയരാജന്‍ സെക്രട്ടേറിയറ്റില്‍ ഇടംപിടിച്ചതിനെ വിലയിരുത്തുന്നത്.

പി ജയരാജൻ സിപിഐഎം ൽ വരുമ്പോൾ ജനിച്ചിട്ട് പോലുമില്ലാത്ത എം സ്വരാജ് സംസ്ഥാന സെക്രട്ടറിയേറ്റിൽ ഇരിക്കുമ്പോൾ പി ജയരാജൻ ജില്ലാ കമ്മിറ്റി മെമ്പറായി ഇരിക്കുന്നതിനെ കുറിച്ച് സിപിഐഎം വ്യാപക വിമർശനം ഉയർന്നിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top