Kerala

പാലാ നഗരസഭ :കൗൺസിലർമാരുടെ ഗ്രൂപ്പിൽ നിന്നും ഇറങ്ങി പോകുന്നത് ഇതാദ്യമല്ല ..പല പ്രാവശ്യം

പാലാ നഗരസഭയിലെ ഭരണം പോയി എന്നുള്ളത് അംഗീകരിക്കുവാൻ ഇപ്പോഴത്തെ പ്രതിപക്ഷത്തിന് കഴിയുന്നില്ല എന്നുള്ളതിന്റെ ഉത്തമ ദൃഷ്ട്ടാന്തങ്ങളാണ് പല ദിവസങ്ങളിലായി പുറത്ത് വന്നു കൊണ്ടിരിക്കുന്നത് .നഗരസഭാ കൗൺസിലർമാരുടെ ഗ്രൂപ്പിൽ നിന്നും പഴയ ഭരണ കക്ഷിക്കാർ ഇറങ്ങി പോയിരിക്കുന്നു .അതെന്തോ മഹത്തായ കാര്യമാണെന്നാണ് ചിലർ ധരിച്ചു വശായിരിക്കുന്നത്.ജോസിൻ  ബിനോ ചെയർപേഴ്‌സൺ ആയിരിക്കുമ്പോഴും ഇതേ ആൾക്കാർ ഗ്രൂപ്പിൽ നിന്നും ഇറങ്ങി പോയിരുന്നു .അന്നും ഇതേ ആൾക്കാരെ കൊണ്ട് പ്രചാരണവും നടത്തിയിരുന്നു .

ഇന്ന് മുൻ തീരുമാന പ്രകാരമാണ് ഗ്രൂപ്പിൽ നിന്നും പുറത്തു പോകുന്നത് .ആദ്യം സിജി ടോണിയും ,ബിജു വരിക്കയാനിയും പുറത്ത് പോയതിനു ശേഷമാണ് പനയ്ക്കന്റെ  ഫോൺ വാങ്ങി അതിലൂടെ കുറിപ്പുകൾ കൊടുത്ത ശേഷം സ്വതന്ത്ര മുന്നണി അടക്കമുള്ളവർ പുറത്തു പോയത് .

വഴിയോര വ്യാപാരം അവസാനിപ്പിക്കണമെന്ന് ചെയർപേഴ്‌സൺ മായാ രാഹുലിനോട് ആജ്ഞാപിക്കുന്നവർ ഭരിച്ചപ്പോൾ എന്തുകൊണ്ട് വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചിരുന്നില്ല  എന്നും ഭരണ പക്ഷം ചോദിക്കുന്നു .അതോ മായാ രാഹുൽ  ചെയർപേഴ്‌സണായതിനു ശേഷമാണോ വഴിയോര കച്ചവടക്കാർ എന്നൊരു ചേരി രൂപപ്പെട്ടതിനു ഭരണ പക്ഷം ചോദിക്കുന്നു.

അതേസമയം ടോണി തൈപ്പറമ്പന് പുതിയ ഒരിളവ് സ്വതന്ത്ര മുന്നണി പ്രഖ്യാപിച്ചിട്ടുണ്ട് .ഓണം പ്രമാണിച്ചാണ് ഇളവ് പ്രഖ്യാപിച്ചത്.ഏറ്റവും അവസാനമേ ടോണിയെ ഞങ്ങൾ പിടിക്കൂ ആദ്യം മായാ രാഹുലും ,പിന്നെ രജിത പ്രകാശും ,പിന്നെ ബിജു മാത്യൂസും ഏറ്റവും അവസാനം ഞങ്ങൾ ടോണി തൈപ്പറമ്പനെയും പിടികൂടുക തന്നെ ചെയ്യും എന്നാണ് പുതിയ ഓഫ്ഫർ.ഓണം പ്രമാണിച്ച് നാലുപേർക്കും നിരവധി ഇളവുകളുമുണ്ട് നാലു മാസത്തിനികം ഇവർ കൗൺസിലർമാർ അല്ലാതാവും .ആറ് മാസത്തിനുള്ളിൽ അഞ്ചിടത്ത് ഉപ തിരെഞ്ഞെടുപ്പ് വരും അവിടെയൊക്കെ സ്വതന്ത്ര മുന്നണിയുടെ സ്ഥാനാർത്ഥിയും കാണും,ഞങ്ങൾ ജയിക്കും ഞങ്ങൾ ഭരിക്കും .ഓണം പ്രമാണിച്ചുള്ള ഓഫറുകൾ ഇനിയും നീളുകയാണ്.ഉത്രാട  ഓഫർ എന്താണെന്ന് നോക്കിയിരിക്കുകയാണ് നിരീക്ഷകർ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top