Kottayam

അനധികൃത തടി ലോഡിങ്ങ് നിരോധിച്ചു കൊണ്ട് സ്ഥാപിച്ച പഞ്ചായത്തിന്റെ ബോർഡുകൾ സമൂഹ വിരുദ്ധർ നശിപ്പിച്ചു

പാലാ :മീനച്ചിൽ :കിഴപറയാർ- തറപ്പേൽക്കടവ് റോഡിൽ, കിഴപറയാർ പി എച്ച് സി ക്ക് അടുത്തും, തറപ്പേൽക്കടവ് പാലത്തിനടുത്തും, അനധികൃതമായി തടികൾ ലോഡു കണക്കിന് കൊണ്ടുവന്ന് കൂട്ടിയിടുകയും, യാത്രക്കാർക്ക് തടസ്സമുണ്ടാക്കി ലോഡിങ് നടത്തുകയും ചെയ്യുന്നത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് , കിഴപറയാറ് റസിഡൻസ് അസോസിയേഷനും, ജനപ്രതിനിധികളും, പഞ്ചായത്ത് സെക്രട്ടറിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ,

ഈ റോഡിൽ തടി കയറ്റിറക്ക് നടത്തുന്നത് നിരോധിച്ചു കൊണ്ട് പഞ്ചായത്തിൽ നിന്ന് സ്ഥാപിച്ച ബോർഡുകൾ രണ്ടും ബുധനാഴ്ച( 27/12/2023) രാത്രി സാമൂഹ്യവിരുദ്ധർ നശിപ്പിച്ചു. ഇതിൽ പ്രതിഷേധിച്ച് നാട്ടുകാർ പഞ്ചായത്ത് പ്രസിഡണ്ടിനും പോലീസിലും പരാതി നൽകി. പഞ്ചായത്ത് പ്രസിഡൻറ്  സാജോ പൂവത്താനി ,ബ്ലോക്ക് മെമ്പർ  ഷിബു പൂവേലി, വാർഡ് മെമ്പർ  നളിനി ശ്രീധരൻ എന്നിവർ സ്ഥലം സന്ദർശിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top