Kerala

ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിൽ  വാർഷിക പൊതുയോഗം നടത്തി.,ജന വിശ്വാസം ആർജിച്ചു മുന്നോട്ടെന്ന് പ്രസിഡണ്ട്

 

കോട്ടയം :ഭരണങ്ങാനം:സഹകരണ രംഗത്ത് ബാങ്കുകൾ തകരുമ്പോൾ ജന വിശ്വാസ തേരിലേറി ഭരണങ്ങാനം സഹകരണ ബാങ്ക് മുന്നോട്ടു കുതിക്കുകയാണെന്നു ഭരണങ്ങാനം സഹകരണ ബാങ്ക് പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ നായർ കുളപ്പുറത്ത് അഭിപ്രായപ്പെട്ടു .ബാങ്കിന്റെ ഭരണ സാരഥികളിൽ ജനങ്ങൾക്ക്‌ നല്ല വിശ്വാസമുണ്ടെന്നുള്ളതിന്റെ തെളിവാണ് നിക്ഷേപങ്ങൾ വര്ധിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു . ഭരണങ്ങാനം സർവീസ് സഹകരണ ബാങ്കിന്റെ  വാർഷിക പൊതുയോഗത്തിൽ പ്രസംഗിക്കുകയായിരുന്നു പ്രസിഡണ്ട് ഉണ്ണികൃഷ്ണൻ.

ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ പ്രസിഡൻ്റ് ഉണ്ണികൃഷ്ണൻ നായർ കുളപ്പുറത്ത് അധ്യക്ഷത വഹിച്ചു. യോഗത്തിൽ എസ് എസ് എൽ സി പ്ലസ്ടു പരിക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് സ്കോളർഷിപ്പ് വിതരണവും നടത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top