Kerala

പാലാ ടൗണിലെ ഓട്ടോ തൊഴിലാളികൾ മുഖ്യമന്ത്രിക്ക് നേരിട്ട് നിവേദനം നൽകും.

 

പാലാ : സംസ്ഥാനത്തെ ഓട്ടോ തൊഴിലാളികളുടെ വിവിധ പ്രശ്നങ്ങൾ ഉന്നയിച്ചു നവകേരള സദസ്സിൽ പാലായിൽ എത്തുന്ന മുഖ്യമന്ത്രിക്ക് ഓട്ടോ തൊഴിലാളി യൂണിയൻ ( കെ. ടി. യു. സി (എം ) പാലാ ടൗൺ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നിവേദനം നൽകുവാൻ തീരുമാനിച്ചു.

പാലായിൽ നടന്ന യൂണിയൻ യോഗത്തിൽ യൂണിയൻ കൺവീനർ കെ. വി. അനൂപ് അധ്യക്ഷത വഹിച്ചു. യൂണിയൻ സംസ്ഥാന സെക്രട്ടറി ജോസ്കുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ തോമസ് ആന്റണി, ടിനു മാത്യു തകടിയിൽ, മാതാ സന്തോഷ്‌, രാജേഷ് വട്ടക്കുന്നേൽ, സജി കൊട്ടാരമറ്റം, മാത്യു കുന്നേപ്പറമ്പിൽ, ഈ. കെ. ബിനു, കണ്ണൻ പാലാ, തങ്കച്ചൻ കുമ്പുക്കൽ, സുനിൽ കൊച്ചുപറമ്പിൽ, ബിജി മുകുളേല്‍, വിനോദ് ജോൺ, ശ്യാം ശശി, രാജു ഇലവുങ്കൽ, സി. സാജൻ, ബിനോയ്‌ ഏർതൂക്കുന്നേൽ, പി. സി. ശ്രീകുമാർ, കെ. വി. കുര്യാക്കോസ്, രാജീവ്‌ മാത്യു, വി. കെ. സാബു, സിബിച്ചൻ വട്ടമറ്റത്തിൽ, എം. ജെ. ജോൺ, വിൻസെന്റ് തൈമുറിയിൽ, ബെന്നി ഏർതൂക്കുന്നേൽ, അൽഫോൻസാ നരിക്കുഴി തുടങ്ങിയവർ പങ്കെടുത്തു

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top