Kerala

നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കും;ബിജെപി യെ കൂട്ടുപിടിച്ച് എൽ ഡി എഫിനെ തളർത്താമെന്നു കരുതുന്നവർ മൂഢ സ്വർഗത്തിൽ

പാലാ :രാമപുരം :നവ കേരളാ സദസുമായി രാമപുരം പഞ്ചായത്ത് സഹകരിക്കുമെന്ന് രാമപുരം പഞ്ചായത്ത് പ്രസിഡണ്ട് ഷൈനി സന്തോഷും ;വൈസ് പ്രസിഡണ്ട് സണ്ണി പൊരുന്നക്കോട്ടും കോട്ടയം മീഡിയയെ  അറിയിച്ചു .രാമപുരം പഞ്ചായത്ത് നവകേരളാ സദസുമായി സഹകരിക്കില്ലെന്ന് തരത്തിൽ വാർത്തകൾ പ്രചരിപ്പിക്കുന്നവർ മൂഢ സ്വർഗ്ഗത്തിലാണെന്നു ഇവർ കൂട്ടിച്ചേർത്തു .ബിജെപി യെ കൂട്ടുപിടിച്ച് എൽ ഡി എഫിനെ തളർത്താമെന്നു കരുതുന്നവർ മൂഢസ്വർഗ്ഗത്തിലാണെന്ന് ഷൈനിയും ;സണ്ണിയും അഭിപ്രായെപ്പെട്ടു.

നവ കേരളാ സദസുമായി സഹകരിക്കണം എന്നുള്ളത് സർക്കാർ ഉത്തരവാണ് അതുമായി സഹകരിക്കുക തന്നെ ചെയ്യും .ബി ജെപി യുമായി കൂട്ടുപിടിച്ച് എന്തോ വൻ കാര്യം നേടിയെന്നു വീമ്പിളക്കുന്നവർ മലർപ്പൊടിക്കാരന്റെ സ്ഥിതി സംജാതമാവുമെന്നും ഷൈനി സന്തോഷും ;സണ്ണി പൊരുന്നക്കോട്ടും കൂട്ടിച്ചേർത്തു .പാലക്കാടു കോൺഗ്രസ് നേതാവ് എ വി ഗോപിനാഥിനെ പോലുള്ളവർ സദസ്സുമായി സഹകരിക്കുമ്പോൾ ഉണ്ടായ ജാള്യതയിൽ നിന്നുള്ള  ദീന രോദനമാണ് യു  ഡി എഫിന്റേതെന്നു ഇവർ ആരോപിച്ചു .

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top