Kerala

പാലാ സെന്റ് തോമസ് കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

പാലാ സെന്റ് തോമസ് കോളേജിലെ ഹിന്ദി വിഭാഗത്തിന്റെ നേതൃത്വത്തിൽ, സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവത്തോടനുബന്ധിച്ച് ദളിത്, ആദിവാസി,സ്ത്രീ വിമർശനം’ എؗന്ന വിഷയത്തിൽ ദ്വിദിന ഹിന്ദി ദേശീയ സെമിനാർ സംഘടിപ്പിച്ചു. കോളേജ് പ്രിൻസിപ്പാൾ റവ: ഡോ. ജെയിംസ് ജോൺ മംഗലത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ദ്വിദിന സെമിനാറിന്റെ ഉദ്ഘാടന കർമവും, മുഖ്യപ്രഭാഷണവും പ്രമുഖ സാഹിത്യകാരനും,ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസറും ആയ ഡോ. ബജ് രംഗ് ബിഹാരി തിവാരി നിർവ്വഹിച്ചു.

 

 

വിവിധ സർവ്വകലാശാലകളിലേയും കോളേജുകളിലേയും പ്രശസ്തരായ ചിന്തകരുടേയും അദ്ധ്യാപകരുടേയും സാന്നിധ്യമാണ് ഈ സെമിനാറിനെ വേറിട്ട വൈജ്ഞാനിക അനുഭവമാക്കി മാറ്റുന്നത്. നമ്മുടെ സമൂഹത്തിലെ ദളിതരും ആദിവാസികളും സ്ത്രീകളും അഭിമുഖീകരിക്കുന്ന വിവിധങ്ങളായ വിഷയങ്ങളാണ് ഈ സെമിനാറിൽ ചർച്ച ചെയ്യപ്പെടുന്നത്. കോളേജ് വൈസ് പ്രിൻസിപ്പാൾമാരായ ഡോ. ഡേവിസ് സേവ്യർ, പ്രൊഫ. ജോജി അലക്സ് ഐ.ക്യൂ. എ. സി. കോഡിനേറ്റർ ഡോ. തോമസ് വി. മാത്യൂ തുടങ്ങിയവർ സെമിനാറിന് ആശംസകൾ അറിയിച്ചു. ഡോ. കൊച്ചുറാണി ജോസഫ് , ഡോ. അനീഷ് സിറിയക്ക് , ഡോ ഡിനിമോൾ, അഞ്ചു ജോയി തുടങ്ങിവർ സെമിനാറിന് നേതൃത്വം നൽകി .വിവിധ സർവ്വകലാശാലകളിൽ നിന്നുള്ള നൂറോളം അധ്യാപകരും, വിദ്യാർഥികളും പങ്കെടുത്ത ദേശീയ സെമിനാറിന് വലിയ പിന്തുണയാണ് ലഭിച്ചത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top