Crime

പാളം മുറിച്ചു കടക്കുമ്പോൾ കോട്ടയം കുമാരനല്ലൂരിൽ അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു

കോട്ടയം :’അമ്മ നോക്കി നിൽക്കെ മകൾ ട്രെയിൻ തട്ടി മരിച്ചു.കുമാരനല്ലൂർ ക്ഷേത്രത്തിൽ തൊഴാൻ പോകുകയായിരുന്ന യുവതി പാലം മുറിച്ചു കടന്നപ്പോഴാണ് ദാരുണ അന്ത്യമുണ്ടായത് .

.പാലാ വെള്ളിയേപ്പള്ളി ചെമ്പകത്തിങ്കൽ സ്മിത അനിൽ ആണ് കുമാരനല്ലൂരിൽ റെയിൽവേ പാളം മുറിച്ചു കടക്കുമ്പോൾ ട്രെയിൻ തട്ടി മരിച്ചത്.അമ്മ ചന്ദ്രികക്കൊപ്പം റെയിൽവേ പാളം മുറിച്ചു കടക്കുമ്പോഴാണ് അപകടമുണ്ടായത്. ചന്ദ്രിക കടന്നു കഴിഞ്ഞപ്പോൾ തൊട്ടു പിറകിലായെത്തിയ സ്മിത കടക്കുന്നതിനു മുമ്പ് ട്രെയിൻ ഇടിക്കുകയായിരുന്നു ഭർത്താവ് അനിൽ, മക്കൾ അമൃത ആദിത്യൻ.

ഈ ഭാഗത്ത് നിരന്തരം അപകടമുണ്ടാവാറുണ്ടെന്നു നാട്ടുകാർ പറഞ്ഞു .ഇവിടെ സിഗ്നലുകളോ;മന്നറിയിപ്പ് സൂചകങ്ങളോ  ഒന്നുമില്ലാത്തതിനാൽ പുറത്ത് നിന്നും വരുന്നവർ അപകടത്തിൽ പെടുന്നുണ്ടെന്നും  .എന്നാൽ മേൽപാലം ഉണ്ടെങ്കിലും പലരും അതുപയോഗിക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top