Kerala

ഒറ്റയടിക്ക് എട്ടു കോഴികളെ വിഴുങ്ങിയ പെരുമ്പാമ്പ് രക്ഷപ്പെടാനാവാതെ കോഴിക്കൂട്ടിൽ കുരുങ്ങി

മലപ്പുറം: ഒറ്റയടിക്ക് എട്ടു കോഴികളെ വിഴുങ്ങി പെരുമ്പാമ്പ്. മലപ്പുറം തേഞ്ഞിപ്പലം ചേലേമ്പ്രയിലാണ് സംഭവം. ചേലേമ്പ്ര പുല്ലിപ്പറമ്പിൽ എട്ട് കോഴികളെ ഒറ്റയടിക്ക് വിഴുങ്ങിയ പെരുമ്പാമ്പിനെ അവസാനം നാട്ടുകാർ പിടികൂടി. പുല്ലിപ്പറമ്പ് കോണത്തു പുറായി വി.കെ കോയയുടെ വീട്ടിലെ കോഴിക്കൂട്ടിൽ നിന്നാണ് കൂട്ടിലെ പഴുതിലൂടെ കയറിയ പെരുമ്പാമ്പ് എട്ട് കോഴികളെ വിഴുങ്ങിയത്.

 

രാത്രി കൂട്ടിൽ കയറി കൂടിയതാണ് പെരുമ്പാമ്പ്. രാവിലെ കൂട് തുറന്ന് നോക്കിയപ്പോൾ കോഴികളെ കാണാതായപ്പോഴാണ് കൂട്ടിനുള്ളിൽ പെരുമ്പാമ്പിനെ കണ്ടത്. ഒരു കോഴിയെ കൂട്ടിൽ കൊന്നിട്ട നിലയിലും കാണപ്പെട്ടു. വിഴുങ്ങിയ കോഴികളെ പാമ്പിൽ നിന്നും പുറത്തെടുത്തപ്പോഴാണ് എട്ട് വലിയ കോഴികളെ വിഴുങ്ങിയത് അറിയുന്നത്. പ്രദേശത്ത് പെരുമ്പാമ്പിന്റെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാർ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top