Kerala

വലവൂരിൽ പട്ടി ശല്യം രൂക്ഷം.,ആടുകളെ കടിച്ചു കൊല്ലുന്നു.,ഇതുവരെ ചത്തത് നാല് ആടുകൾ

കോട്ടയം :വലവൂരിൽ പട്ടി ശല്യം രൂക്ഷമാവുന്നു.ഇന്ന് രാവിലെയും ഒരു ആടിനെ കടിച്ചു കീറി കൊന്നു.ഇതുവരെ ഈ തെരുവുനായ്‌ക്കൾ നാല് ആടുകളെയാണ് കൊന്നത്.പഞ്ചായത്ത് അധികൃതിതരോട് നാട്ടുകാർ പരാതിപ്പെട്ടെങ്കിലും നടപടികൾ ഒന്നും ഉണ്ടായില്ല.ഇതിനിടെ പല ആളുകളെയും നായ കടിച്ചു പരിക്കേൽപ്പിച്ചിരുന്നു.അവരൊക്കെ ഇപ്പോൾ കോട്ടയം മെഡിക്കൽ കോളേജിലെ ചികിത്സയിലാണ്.കാരണവന്മാർ കുട്ടികളെ സ്‌കൂളിലേക്ക് യാത്ര ആക്കുന്നത് തന്നെ ഭയപ്പാടിലാണ്.

 

ഒരു സ്വകാര്യ വ്യക്തിയാണ് ഈ പട്ടികളെ അത്രയും വളർത്തുന്നതിന് നാട്ടുകാർ പറയുന്നു.പഞ്ചായത്തിൽ പരാതിപ്പെട്ടിട്ടും നടപടികളൊന്നും സ്വീകരിക്കാത്തതിൽ നാട്ടുകാരും പ്രതിഷേധത്തിലാണ്.ആളുകൾ പേയിളകി ചാകാത്തതു കൊണ്ടാണോ പഞ്ചായത്ത് അധികൃതർ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നതെന്ന് നാട്ടുകാർ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top