തന്റെ ആധാർ കാർഡ് ദുരുപയോഗം ചെയ്ത് എടുത്ത മൊബൈൽ സിം ഉപയോഗിച്ചു അജ്ഞാതൻ ഒട്ടേറെ പേർക്കു മോശം സന്ദേശങ്ങൾ അയച്ചതായി നടി മാളവിക അവിനാശ് മുംബൈ പൊലീസിനു പരാതി നൽകി. കെജിഎഫ് സിനിമകളിലൂടെ ശ്രദ്ധേയയായ നടിയാണ് മാളവിക.

തന്റെ ആധാർ വിവരങ്ങൾ ഉപയോഗിച്ചെടുത്ത സിമ്മിൽ നിന്നും ഒട്ടേറെ പേർക്കു മോശം സന്ദേശങ്ങൾ ലഭിച്ചതായി ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയിൽ നിന്നു മുന്നറിയിപ്പ് ലഭിച്ചതായി മാളവിക സമൂഹ മാധ്യമത്തിലൂടെ അറിയിച്ചു. അതിനാൽ ആധാർ കാർഡ‍്ഉ പയോഗിച്ചു എടുത്ത മുഴുവൻ
മൊബൈൽ നമ്പറും റദ്ദാക്കുമെന്ന് അതോറിറ്റി അറിയിച്ചിട്ടുണ്ട്.
എന്നാൽ ആധാർ രേഖകൾ ദുരുപയോഗപ്പെടുത്തിയതാണെന്നും താൻ എടുത്ത നമ്പറുകൾ റദ്ദാക്കരുതെന്ന് കാട്ടി മുംബൈ പൊലീസിനെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി.

